റിയാദ്: റിയാദ്, ജിദ്ദ, ദമാം, മദീന
വിമാനത്താവളങ്ങളില്‍ സ്വദേശികളായ വനിത ടാക്‌സി ഡ്രൈവര്‍മാരെ നിയമിക്കുന്നു.
കൂടാതെ വനിതകള്‍ക്കായി പ്രത്യേക ട്രാക്ക് ഏര്‍പ്പെടുത്താനും ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചു.
രണ്ടാം ഘട്ടത്തില്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഇത് സംബന്ധിച്ച് എയര്‍പോര്‍ട്ട് ടാക്‌സി കമ്പനികളുമായി ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി കരാര്‍ ഒപ്പുവെച്ചു. 80 സ്വദേശി വനിതകളെയാണ് ഇപ്പോള്‍ നിയമിക്കാനിരിക്കുന്നത്.




