ദമാം: സഊദിയിൽ
രാജ്യരക്ഷ തകര്‍ക്കാനും സുരക്ഷാ സൈനികരെ ആക്രമിക്കാനും കൊലപ്പെടുത്താനും പൊതുമുതല്‍ നശിപ്പിക്കാനും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താനും ലക്ഷ്യമിടുന്ന ഭീകര സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച ഭീകരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്വദേശി പൗരന്‍ ഹൈദര്‍ ബിന്‍ നാസിര്‍ ബിന്‍ ജാസിബ് ആലുതഹീഫക്കാണ് കിഴക്കന്‍ പ്രവിശ്യയില്‍ വധശിക്ഷ നടപ്പാക്കിയത്.
സുരക്ഷാ സൈനികര്‍ക്കു നേരെ വെടിവെപ്പ് നടത്തിയ പ്രതി പെട്രോള്‍ ബോംബുകള്‍ കൈവശം വെക്കുകയും ഇവ ഉപയോഗിച്ച് സുരക്ഷാ വകുപ്പുകളുടെ വാഹനങ്ങള്‍ക്കു നേരെ ആക്രമണം നടത്തുകയും സാധാരണക്കാരെ ഭയപ്പെടുത്താന്‍ ലക്ഷ്യമിട്ട് ആയുധം കൈയിലേന്തി പൊതുസ്ഥലങ്ങളില്‍ നടക്കുകയും ചെയ്തിരുന്നു.