ജിദ്ദ: പ്രമുഖ ഇസ്ലാമിക പണ്ഡിതനും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ സ്ഥാപക നേതാവുമായിരുന്ന കെ. കെ സദഖത്തുല്ല മൗലവി, മുൻ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന കുഞ്ഞബ്ദുല്ല മുസ്ലിയാർ നാദാപുരം എന്നിവരുടെ അനുസ്മരണ പരിപാടി മാർച്ച് 10 വെള്ളിയാഴ്ച നടത്താൻ ഇസ്ലാമിക് കൾച്ചറൽ സോസൈറ്റി ഓഫ് ഇന്ത്യ ജിദ്ദ കമ്മിറ്റി തീരുമാനിച്ചു. ഷറഫിയ്യ ഇമ്പീരിയൽ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ കെ. കെ സദഖത്തുല്ല മുസ്ലിയാരുടെ ജീവ ചരിത്രത്തെ ആസ്പദമാക്കി പ്രമുഖ മാപ്പിള കവിയും ഐ കെ എസ് എസ് സ്റ്റേറ്റ് ചെയർമാനുമായ എം. എച്ച് വള്ളുവങ്ങാടിന്റെ നേതൃത്വത്തിൽ കഥാ പ്രസംഗവും സംസ്ഥാന ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗമായ അലി അക്ബർ വഹബിയുടെ നേതൃത്വത്തിൽ ദുആ മജ്ലിസും ഉണ്ടായിരിക്കും.
യോഗത്തിൽ ഐ സി എസ് സഊദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഒ. കെ ഉമർ അധ്യക്ഷത വഹിച്ചു. നാലകത്ത് അബ്ദുറഹ്മാൻ മൗലവി ഉദ്ഘാടനം ചെയ്തു. എ. പി അൻവർ വണ്ടൂർ, സൈഫുദ്ധീൻ നാലകത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി ശരീഫ് പൂലാടൻ സ്വാഗതവും സാകിർ ഹുസൈൻ വണ്ടൂർ നന്ദിയും പറഞ്ഞു.