ദുബൈ: അറബ് ലോകത്തിന്‍റെ പ്രതീക്ഷയായി പുതിയ സ്വപ്നങ്ങളുമായി ബഹിരാകാശത്തേക്ക് പറന്നുയർന്ന യു എ ഇ യുടെ സുൽത്താൻ അൽ നിയാദിയുടെ വിശേഷങ്ങൾ ചോദിച്ച് ചൊവ്വാഴ്ച ആ വിളിയെത്തി. യു.എ.ഇയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് മാർഗദർശിയായ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമായിരുന്നു അറബ് യുവതയുടെ സ്വപ്നങ്ങളുമായി സാഹസിക ദൗത്യത്തിന് പുറപ്പെട്ട നിയാദിയുമായി സംഭാഷണം നടത്തിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ നിലയത്തിൽവെച്ചാണ് ശൈഖ് മുഹമ്മദ് സംസാരിച്ചത്. ബഹിരാകാശ സഞ്ചാരിയുമായി നടത്തിയ തത്സമയം സംപ്രേഷണം സംഭാഷണം പിന്നീട് സമൂഹ മാധ്യമങ്ങളിൽ വൈറലായി. അൽ നിയാദി സുരക്ഷിതമായി ബഹിരാകാശത്ത് എത്തിച്ചേർന്നതിൽ സന്തോഷം അറിയിച്ചുകൊണ്ട് സംസാരം തുടങ്ങിയ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും നിയാദിന് എല്ലാ ആശംസകളും നേർന്നു. പിന്നീട് സംസാരിച്ച അൽ നിയാദി വളരെ സന്തോഷവാനാണെന്ന് മറുപടി നൽകി. മുമ്പ് ശൈഖ് മുഹമ്മദ് ആദ്യ ബഹിരാകാശ യാത്രികൻ ഹസ്സ അൽ മൻസൂരിക്ക് നൽകിയ ഉപദേശങ്ങൾ ഓർമയിലുണ്ടെന്നും നിശ്ചയിക്കപ്പെട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കി തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.
നിയാദുമായുള്ള യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ വീഡിയോ സംഭാഷണം ‘നാസ’ ടി.വി തത്സമയം സംപ്രേഷണം ചെയ്തിരുന്നു. പിന്നീട് ഇത് അറബ് ലോകത്ത് വൈറലായി. സമൂഹ മാധ്യമങ്ങളിൽ ലക്ഷകണക്കിന് ആളുകളാണ് ഇത് കണ്ടത്. ആകാശത്തോളം സ്വപ്നം കാണുന്ന യുഎഇ യുടെ ഈ പുതിയ നേട്ടത്തെ പുകഴ്ത്തി പലരും വീഡിയോക്ക് കമന്റും നൽകി. ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ നിലയത്തിൽവെച്ചാണ് ശൈഖ് മുഹമ്മദ് സംസാരിച്ചത്. ബഹിരാകാശ നിലയത്തിൽ യു.എ.ഇയുടെയും ബഹിരാകാശ നിലയത്തിന്‍റെയും പതാകകളുടെ പശ്ചാത്തലത്തിലാണ് അൽ നിയാദിയുണ്ടായിരുന്നത്. ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ നിലയത്തിന്‍റെ ഭാഗ്യ ചിഹ്നമായ ‘സുഹൈലും’ സ്ക്രീനിൽ കാണാമായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച യു.എസിലെ ഫ്ലോറിഡ കെന്നഡി ബഹിരാകാശ നിലയത്തിൽനിന്ന് സ്പേസ് എക്സ് റോക്കറ്റിൽ പറന്നുയർന്ന അൽ നിയാദി വെള്ളിയാഴ്ചയാണ് ബഹിരാകാശ നിലയത്തിലെത്തിയത്. ഇതിനുശേഷം ആദ്യമായാണ് അദ്ദേഹം ഭൂമിയിലുള്ള ഒരാളുമായി സംസാരിക്കുന്നത്. നേരത്തേ ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽനിന്ന് യാത്രക്ക് അവസാന മണിക്കൂർ മാത്രം ബാക്കിനിൽക്കെ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഫോണിൽ വിളിച്ച് നിയാദിയുമായി നടത്തിയ സംഭാഷണം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെ ആറു മാസത്തെ ദൗത്യത്തിൽ 250 ഗവേഷണ പരീക്ഷണങ്ങൾ സംഘം നടത്തും. ഇവയിൽ 20 പരീക്ഷണങ്ങൾ അൽ നിയാദി തന്നെയാണ് നിർവഹിക്കുക. വരും ആഴ്ചകളിൽ സ്കൂൾ കുട്ടികളുമായി സംവദിക്കുന്നതടക്കം വിവിധ സംഭാഷണങ്ങളിൽ അൽ നിയാദി പങ്കെടുക്കും. വീഡിയോ കാണാം 👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക