മസ്ജിദിനോട് ചേര്‍ന്ന അനുബന്ധ മുറികൾ ഇരുമ്പ് ഷീറ്റുകള്‍ ഉപയോഗിച്ച് നിയമ വിരുദ്ധമായി നിര്‍മ്മിച്ചു, പണമായും വസ്തുക്കളായും സംഭാവനകള്‍ ശേഖരിച്ച ഇമാമിനെ പിടികൂടി

0
2004

റിയാദ്: കിഴക്കന്‍ റിയാദിലെ ജുമാമസ്ജിദില്‍ സേവനമനുഷ്ഠിക്കുന്ന ഇമാമിനെ
പിടികൂടി. രാജ്യത്തെ നിയമ, നിര്‍ദേശങ്ങള്‍ ലംഘിച്ച് പണമായും വസ്തുക്കളായും സംഭാവനകള്‍ ശേഖരിച്ചഇമാമിനെയാണ് ഇസ്‌ലാമികകാര്യ മന്ത്രാലയം പിടികൂടിയത്.

മസ്ജിദിനോട് ചേര്‍ന്ന അനുബന്ധ മുറികളും ഇരുമ്പ് ഷീറ്റുകള്‍ ഉപയോഗിച്ച് നിയമ വിരുദ്ധമായി നിര്‍മിച്ച ഷെഡും ദുരുപയോഗിച്ചും ആരോഗ്യ വ്യവസ്ഥകള്‍ പാലിക്കാതെയുമാണ് ഭക്ഷ്യവസ്തുക്കളും മറ്റും സംഭാവനയായി സ്വീകരിച്ച് ഇമാം സൂക്ഷിച്ചിരുന്നത്.

ഔദ്യോഗിക ചാനലുകള്‍ വഴിയല്ലാതെ പണമായും വസ്തുക്കളായും സംഭാവനകള്‍ ശേഖരിക്കുന്നത് വിലക്കി ഇസ്‌ലാമികകാര്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറുകളും ഇമാം ലംഘിച്ചു.
നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ ഇമാമിനെ പിന്നീട് ഇസ്‌ലാമികകാര്യ മന്ത്രാലയത്തിനു കീഴിലെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.