യുഎഇയിൽ കനത്ത മൂടൽ മഞ്ഞ്; വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പോലീസ്

0
615

അബുദാബി: യുഎഇയിൽ കനത്ത മൂടൽ മഞ്ഞ്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പോലീസ്.
മൂടൽ മഞ്ഞിൽ പരസ്പരം കാണാത്തവിധം ദൂരക്കാഴ്ച കുറഞ്ഞതോടെ ട്രക്ക്, തൊഴിലാളി ബസ് തുടങ്ങി വലിയ വാഹനങ്ങളുടെ ഗതാഗതം താൽക്കാലികമായി തടഞ്ഞു. ഇവ റോഡ് സൈഡിൽ സുരക്ഷിത അകലത്തിൽ പാർക്ക് ചെയ്യിക്കുകയായിരുന്നു പൊലീസ്.

അന്തരീക്ഷം തെളിഞ്ഞ ശേഷം മാത്രമേ ഇവയ്ക്ക് യാത്രാനുമതി നൽകിയുള്ളൂ. മൂടൽ മഞ്ഞുള്ള സമയങ്ങളിൽ വേഗം കുറച്ചും കരുതലോടെയും വാഹനം ഓടിച്ച് അപകടം ഒഴിവാക്കണമെന്നും നിർദേശിച്ചു. മൂടൽമഞ്ഞുമൂലം ഒന്നും രണ്ടും മണിക്കൂർ വൈകിയാണ് പലരും ലക്ഷ്യസ്ഥാനത്ത് എത്തിയത്.