വെബ് സൈറ്റിൽ കുട്ടികളുടെ അശ്ലീല വിഡിയോ ക്ലിപ്പുകളും ചിത്രങ്ങളും; പ്രവാസി യുവാവിനെ ദുബായ് ക്രിമിനൽ കോടതി ശിക്ഷിച്ചു

0
1620

ദുബായ്: വെബ് സൈറ്റിൽ കുട്ടികളുടെ അശ്ലീല വിഡിയോ ക്ലിപ്പുകളും ചിത്രങ്ങളും സൂക്ഷിച്ചതിന്  പ്രവാസി യുവാവിനെ ദുബായ് ക്രിമിനൽ കോടതി ശിക്ഷിച്ചു.

39 കാരനായ ലാറ്റിനോ പ്രവാസിക്ക് 20,000 ദിർഹം പിഴയും തുടർന്ന് നാടുകടത്താനുമാണ് കോടതി ശിക്ഷിച്ചത്, ഇത് ദുബായ് അപ്പീൽ കോടതി ശരിവച്ചു. 

വെബ്‌സൈറ്റുകൾ നിരീക്ഷിച്ച ദുബായ് പൊലീസിന്റെ സൈബർ ക്രൈം പട്രോളിങ്ങിൽ കുട്ടികളുടെ ക്ലിപ്പുകൾ ഉൾപ്പെടെ അശ്ലീല വിഡിയോകളും സിനിമകളും ചിത്രങ്ങളും കണ്ടെത്തി. വെബ്‌സൈറ്റിന്റെ ഉറവിടം കണ്ടെത്തി പ്രതിയെ ദുബായിൽ തന്നെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇയാളുടെ പക്കൽ നിന്ന് 17 വിഡിയോ ക്ലിപ്പുകൾ കൂടാതെ 4,508 അശ്ലീല ചിത്രങ്ങളും ഏകദേശം 2,621 കുട്ടികളുടെ ക്ലിപ്പുകളും കണ്ടെത്തി. പ്രോട്ടോക്കോൾ ഡേറ്റയുടെ വിശകലനത്തിലൂടെ സൈറ്റ് ആരുടെ പേരിൽ റജിസ്റ്റർ ചെയ്തതാണെന്ന് കണ്ടുപിടിക്കുകയും ചെയ്തു. പ്രതിയെ പിടികൂടി ചോദ്യം ചെയ്തപ്പോൾ മുതിർന്നവരുടെ ആവശ്യത്തിനായി സിനിമകളും ക്ലിപ്പുകളും ഡൗൺലോഡ് ചെയ്തതായി സമ്മതിച്ചു.

18 വയസ്സിന് താഴെയുള്ള കുട്ടികളെ കാണിക്കുന്ന അശ്ലീല ചിത്രങ്ങൾ അടങ്ങിയ നാല് കംപ്യൂട്ടറുകളും ഒരു സ്റ്റോറേജ് യൂണിറ്റും ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തി.