ദമാം: സഊദി – ബഹ്‌റൈൻ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിൽ ഗതാഗത പ്രതിസന്ധി. കഴിഞ്ഞ ദിവസം മുതൽ മണിക്കൂറുകൾ കാത്തിരുന്ന ശേഷമാണ് അതിർത്തി കടക്കാനായത്. താത്കാലിക പ്രതിസന്ധിയെ തുടർന്ന് യാത്രക്കാരുടെ നിര നീണ്ടതോടെ അതിർത്തി കടന്ന് ബഹ്‌റൈനിലെത്താൻ മണിക്കൂറുകൾ ആണ് കാത്തിരിക്കേണ്ടി വരുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തിങ്കളാഴ്ച, കിംഗ് ഫഹദ് കോസ്‌വേയിൽ ബഹ്‌റൈനിലേക്കുള്ള വാഹനങ്ങളുടെ എണ്ണത്തിൽ വൻ തിരക്ക് അനുഭവപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ചൊവ്വാഴ്ച രാവിലെയും സമാനമായ സ്ഥിതിയാണ്. കോസ്‌വേ കടക്കുന്നവരുടെ എണ്ണം പുതിയ റിക്കോർഡിലേക്ക് കടന്നതായി അധികൃതർ വെളിപെടുത്തിയതിന് പിന്നാലെയാണ് പ്രതിസന്ധി ഉടലെടുത്തത്.
സഊദിയിൽ നിന്ന് ബഹ്‌റൈനിലേക്കുള്ള യാത്രാ സമയം മണിക്കൂറുകൾ നീളുന്നുണ്ട് ഇപ്പോൾ. ഇതിനിടെ, ചൊവ്വാഴ്ച്ച രാവിലെ കോസ്‌വേ വഴിയുള്ള യാത്ര താത്കാലികമായി നിർത്തി വെക്കുകയും ചെയ്യ്തിരുന്നു. അടുത്തിടെ പ്രഖ്യാപിച്ച പരിഷ്കരണ പദ്ധതികളുടെ ഭാഗമായാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നാണ് വിവരം. മണിക്കൂറുകൾ കാത്ത് നിന്നിട്ടും അതിർത്തി കടക്കാൻ കഴിയാതെ പ്രതിസന്ധിയിലായതായി നിരവധി യാത്രക്കാർ ട്വീറ്റ് ചെയ്തു.
കോസ്‌വേയിലെ യാത്രാ പ്രതിസന്ധി സഊദിയിലെ മലയാളി കുടുംബങ്ങളെയും ബാധിച്ചു. സഊദിയിൽ സന്ദർശക വിസയിൽ എത്തിയ മൾട്ടി സന്ദർശക വിസക്കാർ വിസ പുതുക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈൻ ലക്ഷ്യമാക്കി പോകുന്നുന്നുണ്ട്. ഇത്തരക്കാർക്കാണ് ഇപ്പോൾ പ്രതിസന്ധി. ഇന്നും ഇന്നലെയുമായി വിസ പുതുക്കാനായി ബഹ്‌റൈനിൽ പോയി തിരിച്ചു വരാൻ യാത്ര തിരിച്ച നിരവധി മലയാളി കുടുംബങ്ങൾ കോസ്‌വേയിൽ കുടുങ്ങി. കുട്ടികളടക്കം മണിക്കൂറുകളാണ് ഇവർക്ക് വാഹനങ്ങളിൽ കഴിച്ചു കൂട്ടേണ്ടി വന്നത്.
കോസ്‌വേ ഉപയോക്താക്കളുടെ ശേഷി വർധിപ്പിക്കാനും യാത്രാ സൗകര്യം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് നടപടിക്രമങ്ങൾക്കുള്ള വിപുലീകരണവും അറ്റകുറ്റപ്പണികളും കിംഗ് ഫഹദ് കോസ്‌വേയ്‌ക്കായുള്ള ജനറൽ കോർപ്പറേഷൻ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ യാത്രാ പ്രതിസന്ധിയെന്നാണ് വിവരം. എന്നാൽ, കോസ്‌വേ അതോറിറ്റി നിലവിലെ യാത്രാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിശദീകരണം നൽകിയിട്ടില്ല. ട്രാൻസിറ്റ് ഉപഭോക്താക്കളുടെ ശേഷി വർധിപ്പിക്കുന്നതിനും സൗകര്യം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് പുതിയ പരിഷ്കരണങ്ങൾ ആണ് നടപ്പിലാക്കുന്നത്. ഒരു വർഷത്തിനുള്ളിൽ വിവിധ ഘട്ടങ്ങളായാണ് വിപുലീകരണം പൂർത്തിയാക്കുന്നത്.
========================================
സഊദി സന്ദർശക വിസക്കാർക്ക് ചുരുങ്ങിയ ചിലവിൽ ബഹ്‌റൈനിൽ പോയി സഊദിയിലേക്ക് തിരിച്ചു വരാം. ബന്ധപ്പെടുക: Journeys world travels and Limousine. http://wa.me/+966503347439
http://wa.me/+97334436073
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




