സിനിമയില്‍ അവസരം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് നഗരത്തിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡനം

0
2151

കോഴിക്കോട്: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ കോഴിക്കോട് ഫ്‌ളാറ്റില്‍ വെച്ച്
പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ നടക്കാവ് പോലീസ് അന്വേഷണം തുടങ്ങി.

നഗരത്തിലെ ഫ്‌ളാറ്റില്‍ ശനിയാഴ്ചയാണ് പീഡനം നടന്നതെന്നാണ് പരാതി.
പ്രതികളെ കുറിച്ചുള്ള ചില സൂചനകള്‍ ലഭിച്ചതായാണ് വിവരം. ഇവര്‍ ഉടന്‍ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. സിനിമയില്‍ അവസരം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് നഗരത്തിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ അറിയിക്കാനുണ്ടെന്ന് വ്യക്തമാക്കിയാണ് ഇവിടേക്ക് വിളിച്ചത്. ഇവിടെയെത്തിയ ശേഷം രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.