റമസാനിൽ മക്ക ഹറം പള്ളിയിൽ സേവനം ചെയ്യുന്നതിനായി യോഗ്യരായ ജീവനക്കാരുടെ എണ്ണം ഉയർത്തി

0
755

മക്ക: റമസാനിൽ മക്ക ഹറം പള്ളിയിൽ സേവനം ചെയ്യുന്നതിനായി യോഗ്യരായ ജീവനക്കാരുടെയും തൊഴിലാളികളുടെയും എണ്ണം 12,000  ആയി  ഇരു ഹറം കാര്യങ്ങളുടെ ജനറൽ പ്രസിഡൻസി ഉയർത്തി.

ഹറം പള്ളിയിലും പ്രവാചകന്റെ പള്ളിയിലും 10 ലേറെ സന്നദ്ധസേവന മേഖലകളിലായി 8,000 ലേറെ സന്നദ്ധസേവന അവസരങ്ങൾ പ്രാപ്തമാക്കാൻ പ്രസിഡൻസി താൽപ്പര്യപ്പെടുന്നു. 

കൂടാതെ, റമസാനിൽ 200,000 മണിക്കൂറുകളിലേറെ സന്നദ്ധസേവനം നേടാനും ഇത് പദ്ധതിയിട്ടിട്ടുണ്ട്. അങ്ങനെ, രണ്ട് പള്ളികളിലെ സന്നദ്ധപ്രവർത്തനം ലോകത്തിലെ ഏറ്റവും സുസംഘടിതമായ സന്നദ്ധസേവക പരിതസ്ഥിതികളിൽ ഒന്നാക്കി മാറ്റുക എന്നതും ലക്ഷ്യമിടുന്നണ്ട്. വാഹനങ്ങളുടെ സേവനം വർധിപ്പിച്ച് 10,000 വാഹനങ്ങളിലെത്തിക്കുന്നതിലൂടെ പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും സേവനം നൽകാനും പ്രസിഡൻസിക്ക് താൽപര്യമുണ്ട്, കൂടാതെ തനാഖുൽ ആപ്ലിക്കേഷൻ വഴി മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.