ഭൂകമ്പം ഗൾഫ് രാജ്യങ്ങളെ തകർക്കുമോ; മറുപടി നൽകി സഊദി ജിയോളജിക്കൽ സർവേ

0
3105

ജിദ്ദ: ഗൾഫ് രാജ്യങ്ങളിൽ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന തരത്തിൽ കുറച്ചു ദിവസങ്ങളായി വാർത്തകളുണ്ടായിരുന്നു.
എന്നാൽ പുതിയ റിപ്പോർട്ട് അനുസരിച്ച് ഗൾഫ് മേഖലയിൽ താമസിക്കുന്നവർക്ക് ഭയപ്പെടേണ്ട ആവശ്യമില്ലെന്നാണ് വിദഗ്ധർ പറയുന്നത്.

വിനാശകരമായ ഭൂകമ്പ പ്രവർത്തനങ്ങളുടെയോ തുടർചലനങ്ങളുടെയോ കേന്ദ്രങ്ങളിൽനിന്ന് ഗൾഫ് രാജ്യങ്ങൾ വളരെ അകലെയാണെന്ന് ഭൂകമ്പങ്ങൾക്കായുള്ള ഉപദേശക സമിതിയുടെ തലവനും ജിയോളജിക്കൽ സർവേയിലെ ക്രൈസിസ് ആന്റ് ഡിസാസ്റ്റർ സെന്റർ ഡയറക്ടറുമായ ഹാനി സഹ്‌റാൻ സ്ഥിരീകരിച്ചു.

സാഗ്രോസും ടോറോസും എന്നിവ ഇറാന് സമീപമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഭൂകമ്പത്തിന്റെ തീവ്രത റിക്ടർ സ്‌കെയിലിൽ 7 ഡിഗ്രിയിലെത്തിയാലും പേർഷ്യൻ ഗൾഫ് മേഖലയിൽ തുടർചലനങ്ങളൊന്നും എത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.