വരൂ…. ആസ്വദിച്ചു കഴിക്കാം….., വെട്ടുകിളികളാല്‍ നിറഞ്ഞ് സഊദിയിലെ ബുറൈദ; 900 റിയാൽ വരെ വില – വീഡിയോ

0
3825

റിയാദ്: തണുപ്പുകാലത്ത് സഊദിയിലെ ബുറൈദക്കാരുടെ ഇഷ്ടവിഭവമാണ് വെട്ടുകിളികള്‍ അഥവാ ജറാദ്. മലനിരകളില്‍ നിന്ന് വലവീശിപ്പിടിക്കുന്ന ഇവയ്ക്ക് സഊദിയിലെ ബുറൈദയില്‍ നല്ല ഡിമേന്റ് ആണ്. 150 മുതൽ 900 റിയാൽ വരെയാണ് വെട്ടുക്കിളിയുടെ വിലയെന്ന് ഖസീമിലെ ബുറൈദയിലെ വെട്ടുക്കിളി വിൽപ്പനക്കാരൻ പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അൽ ഇഖ്ബാരിയ ചാനലിലെ ടെലിവിഷൻ അഭിമുഖത്തിലാണ് വെട്ടുകിളി കച്ചവടക്കാരൻ ഇപ്പോഴത്തെ വില വ്യക്തമാക്കിയത്. വെട്ടുകിളികളുടെ മിക്ക ഉപഭോക്താക്കളും പ്രായമായവരാണെന്നും കച്ചവടക്കാർ പറയുന്നു. ഇവയ്ക്ക് ഒരുപാട് ഔഷധമൂല്യം ഉണ്ട് എന്നാണ് ഇതിനുള്ള കാരണം. മരുന്നിന് പകരമായാണ് ഇവര്‍ ഇത് കഴിക്കുന്നത്. പലരുടെയും ഇഷ്ടഭക്ഷണങ്ങളിൽ ഒന്നാണ് വെട്ടുകിളി.

മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളും വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന മറ്റ് ഘടകങ്ങളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോള്‍ , പ്രമേയം,ഷുകര്‍ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനും കുടാതെ രക്ത ശുദ്ധീകരണം രക്തവര്‍ധനവിനും ഇവ സഹായിക്കുന്നുവെന്നും പഴമക്കാർ പറയുന്നു. കേരളത്തില്‍ കാണപ്പെടുന്ന പുല്‍ച്ചാടികളുടെ രൂപത്തിലുള്ള ജീവികളാണ് ഇവ.

മലനിരകളില്‍ നിന്ന് വലവീശിപ്പിടിച്ച് ചെറിയ ചാക്കുകളിലാക്കിയാണ് ചന്തകളില്‍ എത്തിക്കുക. സഊദിയിലെ ബുറൈദിയില്‍ മാത്രമായാണ് വെട്ടുകിളികളുടെ ചന്ത കാണപ്പെടുന്നത്. രാവിലെ ഉണരുന്ന ചന്ത വൈകുന്നേരം വരെ നീണ്ട് നില്‍ക്കും. വീഡിയോ കാണാം👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക