റിയാദ്: കാർ ട്രൈലറിന് പിന്നിലിടിച്ച് മലയാളി മരിച്ചു. അൽഖർജിൽ രണ്ട് പതിറ്റാണ്ടിലേറെയായി ടാക്സി ഡ്രൈവറായ ആലുവ ദേശം സ്വദേശി ശംസുദ്ധീൻ തുമ്പലകത്ത് (52) ആണ് ഹാഇലിലേക്കുള്ള യാത്രാമധ്യേ അൽ ഹുമിയാത്ത് എന്ന സ്ഥലത്തുണ്ടായ അപകടത്തിൽ മരിച്ചത്.
ഹാഇലിലേക്ക് ഓട്ടം പോയതായിരുന്നു ശംസുദ്ധീൻ. അൽ ഹുമിയാത്തിൽ വെച്ച് ട്രൈലറിന് പിന്നിലിടിക്കുകയായിരുന്നു ഇദ്ദേഹം ഓടിച്ച കാർ. മൃതദേഹം അൽഖസറ ജനറൽ ആശുപത്രി മോർച്ചറിയിലാണ്. ശംസുദ്ധീന് ഭാര്യയും മൂന്ന് പെൺമക്കളുമുണ്ട്.