റമസാനിൽ ബാങ്കുകളുടെ പ്രവൃത്തിസമയം പുതുക്കിയും പെരുന്നാളിലെ അവധി ദിനങ്ങളും നിശ്ചയിച്ച് സാമ സർക്കുലർ പുറത്തിറക്കി

0
3428

റിയാദ്: റമസാനിൽ ബാങ്കുകളുടെ പ്രവൃത്തിസമയം പുതുക്കിയും പെരുന്നാളിലെ അവധി ദിനങ്ങളും
നിശ്ചയിച്ച് (സാമ) സെന്‍ട്രല്‍ ബാങ്ക്
സർക്കുലർ പുറത്തിറക്കി.

ബാങ്ക് ശാഖകള്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് നാലുവരെയും മണി ട്രാന്‍സ്ഫര്‍ സെന്ററുകള്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയും പ്രവര്‍ത്തിക്കും.

ചെറിയ പെരുന്നാളിന്റെ ഭാഗമായി നോമ്പ് 26ന് അതായത് ഏപ്രില്‍ 17നാണ് അവസാന പ്രവൃത്തി ദിവസം. ഏപ്രില്‍ 25ന് ബാങ്കുകള്‍ അവധി കഴിഞ്ഞ് തുറക്കും.

ബലി പെരുന്നാള്‍ ദിനത്തില്‍ ദുല്‍ഹിജ നാലിന് അഥവാ ജൂണ്‍ 22ന് വ്യാഴം അവധി ആരംഭിക്കും. ദുല്‍ഹിജ് 14ന് അഥവാ ജൂലൈ രണ്ടിന് പ്രവൃത്തി പുനരാരംഭിക്കും.

മണി ട്രാന്‍സ്ഫര്‍ കേന്ദ്രങ്ങള്‍ റമസാൻ ദിനത്തില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെ പ്രവര്‍ത്തിക്കും. ചെറിയ പെരുന്നാളിന് ഏപ്രില്‍ 20 മുതല്‍ 25 വരെയും ബലി പെരുന്നാളിന് ജൂണ്‍ 26 മുതല്‍ ജൂലൈ 2 വരെയും അവധിയായിരിക്കും.