ജിദ്ദ: സുരക്ഷാ സൈനികർക്കും നേരെ നിറയൊച്ച് കൊലപ്പെടുത്തിയ കേസിൽ സ്വദേശി പൗരന്റെ വധശിക്ഷ നടപ്പാക്കി.
ഏതാനും പട്രോൾ പോലീസ് വാഹനങ്ങൾക്കും സുരക്ഷാ സൈനികർക്കും നേരെ നിറയൊഴിക്കുകയും, എണ്ണ വ്യവസായ കേന്ദ്രത്തിൽ അതിക്രമിച്ചു കയറി തീയിടുകയും ചെയ്ത സഊദി പൗരൻ മുഹമ്മദ് ബിൻ അബ്ദുറസാഖ് ബിൻ സഅദ് അൽഫൈദിക്ക് ജിദ്ദയിലാണ് വധശിക്ഷ നടപ്പാക്കിയത്.
പ്രതി ഭീകരപ്രവർത്തനങ്ങളെ പിന്തുണക്കുന്ന തീവ്രവാദ ആശയങ്ങളിൽ വിശ്വസിക്കുകയും തോക്കുകളും വെടിയുണ്ടകളും വാങ്ങുകയും കൈവശം വെക്കുകയും ആയുധ പരിശീലനം നടത്തുകയും ചെയ്തതായും തെളിഞ്ഞിരുന്നു.
മറ്റൊരു സംഭവത്തിൽ, കൗമാരക്കാരനെ വിജനമായ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഢനത്തിന് വിധേയനാക്കിയ സൗദി പൗരൻ ഉമർ ബിൻ അബ്ദുല്ല ബിൻ ഉബൈദുല്ല അൽബറകാത്തിക്കും ജിദ്ദയിൽ വധശിക്ഷ നടപ്പാക്കി.




