വിദേശ മണ്ണിൽ നടന്ന ആദ്യ സന്തോഷ്‌ ട്രോഫി ടൂർണമെന്റ് കിരീടം കർണ്ണാടകക്ക്

0
1743

റിയാദ്: വിദേശ മണ്ണിൽ നടന്ന ആദ്യ സന്തോഷ്‌ ട്രോഫി ടൂർണമെന്റ് മത്സരത്തിൽ കർണ്ണാടക കിരീടം ചൂടി. റിയാദ് കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന സന്തോഷ്‌ ട്രോഫി കലാശപ്പോരാട്ടത്തിൽ ശക്തരായ മേഘാലയയെ 3-2 എന്ന സ്കോറിനു തോൽപ്പിച്ചാണ് കർണ്ണാടക കിരീടം നേടിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അതേസമയം, ഇന്ന് തന്നെ നടന്ന ലൂസേഴ്സ് ഫൈനലിൽ സർവിസസ് പഞ്ചാബിനെ 2-0 ത്തിനു തോൽപ്പിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ശനിയാഴ്ച ഉച്ചക്ക് ശേഷം 3.30 മുതൽ റിയാദ് കിങ് ഫഹദ് ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന ലൂസേഴ്സ് ഫൈനലിൽ കരുത്തരായ പഞ്ചാബിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചാണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്.

Karnataka players celebrate after winning the Santosh Trophy 2023 against Meghalaya. | Photo Credit: Special Arrangement

കേരളവും ബംഗാളും ഗോവയുമൊക്കെ ആദ്യം തന്നെ പുറത്തായ ടൂർണമെൻറിൽ സെമി വരെ എത്തിയ പഞ്ചാബിന്റെ വലിയ പ്രതീക്ഷയാണ് സർവിസസിെൻറ ആക്രമണത്തിന് മുന്നിൽ തകർന്നടിഞ്ഞത്. സർവിസസിന്റെ ഗോൾമുഖത്തെ ഒന്ന് ഞെട്ടിക്കാൻ പോലും പഞ്ചാബിനായില്ല. സെമി ഫൈനലിൽ പഞ്ചാബ് മേഘാലയയോടാണ് തോൽവി ഏറ്റുവാങ്ങിയത്

ആദ്യമായി കർണ്ണാടക എന്ന പേരിൽ കർണ്ണാടക കിരീടം നേടിയ മത്സരമായിരുന്നു ഇത്. വർഷങ്ങൾക്ക് മുമ്പ് കിരീടം നേടിയപ്പോഴെല്ലാം മൈസൂർ എന്ന പേരിലായിരുന്നു അവർ മത്സരിച്ചിരുനത്. 54 വർഷത്തിനു ശേഷമാണ് കർണ്ണാടകയുടെ ഇന്നത്തെ കിരീട ധാരണം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക