റിയാദ്: സുരക്ഷാ സൈനികന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വിദേശിയെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.
സൈബർ ക്രൈം നിയമം ലംഘിച്ച് പോലീസുകാരന്റെ വീഡിയോ പ്രചരിപ്പിച്ചതിനാണ് നിയമാനുസൃത ഇഖാമയിൽ രാജ്യത്ത് കഴിയുന്ന സിറിയക്കാരനെ അറസ്റ്റ് ചെയ്തത്. നിയമ നടപടികൾക്ക് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു




