ജിദ്ദ: വരും ദിവസങ്ങളിൽ സഊദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി.
ശനിയാഴ്ച മുതൽ ബുധൻ വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും കാലാവസ്ഥാ വ്യതിയാനങ്ങൾ പ്രതീക്ഷിക്കുന്നു.
എൻസിഎം പ്രവചനങ്ങൾ അനുസരിച്ച്, അസിർ, ജസാൻ, അൽ-ബാഹ, മക്ക എന്നീ പ്രദേശങ്ങളിൽ ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ ഇടത്തരം മുതൽ കനത്ത മഴക്ക് സാക്ഷ്യം വഹിക്കും.
മദീന, അൽ-ജൗഫ്, വടക്കൻ അതിർത്തികൾ, ഹായിൽ മേഖലകളിൽ ഞായറാഴ്ച വൈകുന്നേരം മുതൽ ബുധനാഴ്ച വരെ ഇടത്തരം മുതൽ ശക്തമായ മഴക്കും സാക്ഷ്യം വഹിക്കും, ഈ കാലാവസ്ഥ ബുധനാഴ്ച കാസിമിലേക്കും കിഴക്കൻ പ്രദേശങ്ങളിലേക്കും വ്യാപിക്കും.
ശനി, ഞായർ ദിവസങ്ങളിൽ മക്കയിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും അത് ഞായർ, തിങ്കൾ ദിവസങ്ങളിൽ തബൂക്ക് വരെ വ്യാപിക്കുമെന്നും രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ താപനില ഉയരുമെന്നും കേന്ദ്രം അറിയിച്ചു.




