ബന്ധുക്കളെക്കുറിച്ച് വിവരമില്ല; പാലക്കാട് സ്വദേശിയുടെ മൃതദേഹം ദുബൈയിലെ മോര്‍ച്ചറിയില്‍

0
2072

ദുബൈ: ബന്ധുക്കളെക്കുറിച്ച് വിവരം ലഭിക്കാത്തതിനാല്‍ പാലക്കാട് സ്വദേശിയുടെ മൃതദേഹം ദുബായിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. വടക്കേത്തറ മേലാര്‍ക്കോഡ് ഗ്രാമപറമ്പ് വീട്ടില്‍ പഴയന്റെയും പാറുവിന്റെയും മകന്‍ പ്രജീഷ് കുമാര്‍ (38) എന്നാണ് പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ദുബൈ പോലീസും ഇന്ത്യന്‍ കോണ്‍സുലേറ്റുമാണ് ഇക്കാര്യം അറിയിച്ചതെന്നും ഇദ്ദേഹത്തെ അറിയാവുന്നവര്‍ എത്രയും വേഗം ബന്ധപ്പെടണമെന്നും സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക