ജിദ്ദ: ഉംറ നിർവ്വഹിച്ച ശേഷം നാട്ടിലേക്ക് പോകാനായി എയർപോർട്ട് മടങ്ങുന്നതിനിടെ യാത്രക്കിടെ മലപ്പുറം സ്വദേശിനി മരിച്ചു. തിരൂർ മംഗളം സ്വദേശിനി സഫിയ അവറസ്സാനകത്ത് ആണ് ജിദ്ദയിൽ മരിച്ചത്. 62 വയസായിരുന്നു.
ഉംറ നിർവഹിക്കാനെത്തി തിരിച്ചു പോകുവാൻ എയർപോർട്ടിലേക്ക് പോകുന്ന വഴിയേ ബസ്സിൽ വെച്ചായിരുന്നു അന്ത്യം. ഭർത്താവ് മുഹമ്മദ്.
ഏകമകൻ മുഹമ്മദ് ഷാഹിദ് യു എ യിൽ നിന്നും ജിദ്ദയിൽ എത്തിയതിട്ടുണ്ട്.
നടപടികൾ പൂർത്തിയാക്കി ഇന്ന് അസർ നമസ്കാര ശേഷം അയ്യൽ ഫൈഹ റഹ്‌മാനിയ മസ്ജിദ് മഖ്ബറയിൽ ഖബറടക്കും. ജിദ്ദ കെഎംസിസി വെൽഫയർ വിംഗ് നടപടികൾ പൂർത്തീകരിക്കുന്നതിന് രംഗത്തുണ്ട്.




