മക്ക: മക്കയിൽ വാൻ അപകടത്തിൽ പെട്ട് ആറു വിദ്യാർഥിനികൾക്ക് പരിക്ക്.
മക്കയിലെ ജലീൽ റോഡിൽ ടെക്‌നിക്കൽ കോളേജ് വിദ്യാർഥിനികൾ സഞ്ചരിച്ച വാനാണ് അപകടത്തിൽ പെട്ടത്.
കോളേജ് വിട്ട് വീടുകളിലക്ക് മടങ്ങുന്നതിനിടെ വിദ്യാർഥിനകൾ സഞ്ചരിച്ച വാനിന്റെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും വാൻ മറ്റൊരു കാറിലും കെട്ടിടത്തിലും ഇടിക്കുകയുമായിരുന്നു.




