ബദ്ർ: ഉംറ നിർവഹിക്കാനെത്തിയ കോഴിക്കോട് സ്വദേശിനി
ബദ്റിൽ നിര്യാതയായി.
മാങ്കാവ് പുതിയപുരയിൽ സഫിയ (74)ആണ് മരിച്ചത്. ഉംറ കർമം പൂർത്തിയാക്കി മദീന സന്ദർശനത്തിനായി ബദ്ർ വഴി യാത്ര ചെയ്യുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യമുണ്ടായ ഇവരെ ബദ്ർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
പരേതനായ എം.എം ഹംസക്കോയയുടെ ഭാര്യയാണ്. മക്കൾ: റഫീഖ് (കെ.വി എന്റർപ്രസസ്, വലിയങ്ങാടി), സറീന, ശരീഫ , സാജിദ, ഷംസീറ. മരുമക്കൾ: നജീബ് (പന്തക്കലകം), ഷൗക്കത്ത് (കൊശാനി വീട്), സുബൈർ (എളാന്റെ തൊടുക), സഊദ് റിയാസ് (എരക്കാരന്റകം).
നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ബദ്റിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.




