റിയാദ്: 4 മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ നേടിയ റൊണാൾഡോ സഊദി പ്രോ ലീഗ് ഫെബ്രുവരി മാസത്തെ മികച്ച കളിക്കാരനുള്ള അവാർഡ് നേടി.
ജനുവരിയുടെ തുടക്കത്തിൽ റിയാദിലെ അൽ നസർ ക്ലബ്ബിൽ ചേർന്ന റൊണാൾഡോ, അൽ നസറിന്റെ അവസാന 10 ഗോളുകളിൽ എട്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി ഒരു മികച്ച കളി കാഴച്ച വെച്ചിരുന്നു. അൽ നസറിന്റെ ക്യാപ്റ്റന്റെ ഈ തകർപ്പൻ പ്രകടനം സൗദി പ്രോ ലീഗിൽ ഒന്നാം സ്ഥാനം നിലനിർത്താൻ ടീമിനെ സഹായിച്ചു.
അൽ ഷബാബ് ടീമിന്റെ സ്പാനിഷ് പരിശീലകൻ മൊറേനോ മികച്ച പരിശീലകനുള്ള പുരസ്കാരം നേടി.ഫെബ്രുവരിയിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം അൽ ഇത്തിഹാദ് ഗോൾകീപ്പർ ബ്രസീലിന്റെ മാർസെലോ ഗ്രോഹെയും നേടി.