വ്യാജ മസാജ് സെന്ററിന്റെ പരസ്യം നൽകി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു

0
1089

ദുബൈ: സമൂഹ മാധ്യമത്തില്‍
വ്യാജ മസാജ് സെന്ററിന്റെ പരസ്യം നൽകി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു.

അടുത്തിടെ ഒരു യൂറോപ്യൻ യുവാവിനെ വശീകരിച്ച് 50,000 ദിർഹം കൊള്ളയടിച്ചു. ഇൗ കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ നാലംഗ സംഘത്തിന് ജയിൽ ശിക്ഷ ലഭിച്ചു. സംഘം യുവാവിനെ ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും കണ്ടെത്തി. നേരത്തെയും ഇത്തരം സംഭവങ്ങൾ ദുബായിൽ റിപ്പോർട്ട് ചെയ്തിരുന്നു.

സംഘാംഗങ്ങളിൽ ഒരാളെ പിന്നീട് അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. അവിടെ നിന്ന് ദുബായ് ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇയാൾക്ക് മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. മറ്റുള്ളവരെ പിടികൂടാനായിട്ടില്ലെങ്കിലും ഇവരുട അസാന്നിധ്യത്തിലും ശിക്ഷ വിധിച്ചു. മോഷ്ടിച്ച തുക ഒരുമിച്ച് തിരികെ നൽകാനും കോടതി ഉത്തരവിട്ടു.