സഊദി അറേബ്യ: മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ പിതാവിന് ദാരുണ മരണം. മകനെ പഠിപിക്കുന്നതിനിടയിൽ മകന്റെ കരങ്ങളിൽ നിന്ന് കാർ നിയന്ത്രണം വിട്ട് പിതാവിന്റെ നേരെ പാഞ്ഞ് കയറുകയായിരുന്നു. സഊദിയിലെ നജ്‌റാനിലാണ് അബദ്ധത്തിൽ 12 വയസുകാരന്റെ കൈകകളിൽ നിന്ന് പിതാവിന്റെ മുകളിലൂടെ കാർ പാഞ്ഞുകയറിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുടുംബവുമായി ഇരുവരും കിംഗ് ഫഹദ് പാർക്കിൽ ഒഴിവ് സമയം ചിലവഴിക്കാൻ എത്തിയതായിരുന്നു. ഇതിനിടെയാണ് ദാരുണ അപകടം. പിതാവ് തന്റെ 12 വയസ്സുള്ള മകനെ കാർ ഓടിക്കുന്നത് പരിശീലിപ്പിക്കുന്നതിനിടെയാണ് അപകടം. ഇതിനിടെ മകൻ ഒറ്റയ്‌ക്ക് ഡ്രൈവ് ചെയ്യാൻ ആരംഭിച്ചു. കുറച്ച് സമയത്തെ ഡ്രൈവിംഗിന് ശേഷം, കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മുന്നിലുണ്ടായിരുന്ന പിതാവിന്റെ നേരെ പാഞ്ഞു കയറുകയുമായിരുന്നു. കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ 65 വയസ്സുള്ളയാളാണ് പിതാവെന്ന് അൽ വത്വൻ പത്രം റിപ്പോർട്ട് ചെയ്തു.
പരിക്കേറ്റ വ്യക്തിക്ക് ഹൃദയസ്തംഭനം ഉണ്ടായെന്നും ആവശ്യമായ ചികിത്സ നൽകുന്നതിനായി ഉടൻ തന്നെ കിംഗ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അദ്ദേഹം മരിച്ചുവെന്നും പത്രം റിപ്പോർട്ടിൽ വ്യക്തമാക്കി. സംഭവസ്ഥലത്തുണ്ടായിടുന്ന ഒരു പൗരനിൽ നിന്ന് ഓപ്പറേഷൻ റൂമിൽ അപകടത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചതായും ആംബുലൻസ് ടീമിനെ അപകട സ്ഥലത്തേക്ക് അയച്ചതായും നജ്‌റാൻ മേഖലയിലെ സഊദി റെഡ് ക്രസന്റ് ഔദ്യോഗിക വക്താവ് പറഞ്ഞു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക