അൽ ഹിലാലിലെ ഓരോ കളിക്കാരനും ഒരു ലക്ഷം റിയാൽ വീതം പാരിതോഷികം പ്രഖ്യാപിച്ച് കായികമന്ത്രി

0
1474

റിയാദ്: സഊദി ടീം അൽ ഹിലാലിലെ ഓരോ കളിക്കാരനും ഒരു ലക്ഷം റിയാൽ വീതം പാരിതോഷികം പ്രഖ്യാപിച്ച് കായികമന്ത്രി.

കായിക മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദോഹയിലെ അൽ തുമാമ സ്‌റ്റേഡിയത്തിൽ നടന്ന
ഏഷ്യൻ ചാംപ്യൻസ് ലീഗ്
മത്സരത്തിൽ ഖത്തർ ടീം അൽ ദുഹൈൽ 7-0ന് ഖത്തറിന്റെ അൽ ദുഹൈലിനെയാണ് ഹിലാൽ തോൽപ്പിച്ചത്. 

നിലവിലെ ചാമ്പ്യന്മാരായ ഹിലാൽ ഫൈനലിൽ ജപ്പാനിലെ ഉർവ റെഡ്‌സിനെ നേരിടും. ഫൈനലിന്റെ ആദ്യ പാദം ഏപ്രിൽ 29ന് റിയാദിലാണ്. മെയ് ആറിന് ജപ്പാനിലെ സായിതാമ സ്റ്റേഡിയത്തിൽ രണ്ടാം പാദം.