പാട്ടുകൊണ്ടു മാത്രം വയറു നിറയില്ല; സഊദിയിൽ വെൽഡിങ് ജോലിക്കിടെയും നാടൻപാട്ടിന്റെ ഈണം മൂളി സന്തു സന്തോഷ്

0
1821

ദമാം: “പാട്ടും പരുന്തക്കെട്ടും പണ്ടേ മറന്നേ…. എന്നിട്ടും പാടാതിരിക്കാൻ വയ്യേടി തെയ്യേ”… സഊദിയിലെ പ്രവാസി മലയാളി മനസ്സുകളിലേക്ക് നാടൻ പാട്ടിന്റെ ദ്രുത സംഗീതവും ശീലുകളുമായി നിറയുകയാണ് ഗായകൻ കൊല്ലം കരുനാഗപ്പള്ളി സ്വദേശി സന്തു സന്തോഷ്. തനതു നാടൻ പാട്ടുകളുടെ ഭംഗിയും ചാരുതയും ഒപ്പം സാമ്പ്രദായിക ശൈലികളുമായി മലയാളി കൂട്ടായ്മകളിലെത്തുന്ന ഇൗ യുവ ഗായകന്റെ ആലാപനം കേൾവിക്കാരുടെ നെഞ്ചിൽ കനലെരിയുന്ന ശബ്ദവും വെളിച്ചവും പകരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

15 വർഷങ്ങൾക്കു മുമ്പാണ് ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ സ്വതസിദ്ധമായി കിട്ടിയ പാട്ടിൻറെ വഴികളൊക്കെ മറന്ന് സൗദിയിലെ പ്രവാസലോകത്തേക്ക് പറിച്ചുനടേണ്ടിവന്നത്. കമ്പനി സൈറ്റുകളിലെ കഠിനമായ ജോലികൾക്കിടയിലും ആയാസം കുറയ്ക്കാനായി വീണ്ടും നാടൻ പാട്ടുകളുടെ വരികൾ പാടിത്തുടങ്ങിയപ്പോൾ ഒപ്പം പണിയെടുക്കുന്നവർക്ക് ആവേശവും ഉൻമേഷവും നിറയ്ക്കാൻ സന്തുവിൻറെ ശബ്ദത്തിനായി. പിന്നീടങ്ങോട്ട് ഉച്ചഭക്ഷണ സമയങ്ങളിലെ ഇത്തിരി വിശ്രമസമയത്ത് പാട്ടുകേൾക്കാനെത്തുന്നവരുടെ എണ്ണം കൂടി. ലേബർ ക്യാംപിലെ താമസയിടത്തും സമീപ ക്യാംപുകളിലും നടക്കുന്ന കൊച്ചുകൊച്ചു ആഘോഷങ്ങളിലും പാടിത്തുടങ്ങാൻ ഏറെ നാള്‍ വേണ്ടിവന്നില്ല.

തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുമ്പോഴും പാട്ടുകേൾക്കാനും കൂടുതൽ പഠിക്കാനുമുള്ള ആവേശത്തിൽ വാരാന്ത്യ അവധി ദിവസങ്ങളിൽ ദമാമിൽ നടക്കുന്ന പലപരിപാടികളും സന്തു എത്തുമായിരുന്നു. ആൾക്കൂട്ടത്തിലൊരാളായി നിൽക്കുമ്പോഴും അടക്കിവയ്ക്കാനാവാത്ത അഭിനിവേശം മൂലം സംഘാടകരോട് പലപ്പോഴും അവസരം ചോദിച്ചു വാങ്ങി. സന്തുവിൻറെ ശബ്ദത്തിൽ നാടൻ പാട്ട് കേൾക്കുമ്പോൾ ആളുകൾ ആരവത്തോടെ ഒപ്പം പാടി. വളരെ കുറഞ്ഞ സമയം കൊണ്ട് സദസ്സിന്റെ നിറഞ്ഞ കൈയ്യടി വാങ്ങിക്കാനും കഴിഞ്ഞു. കലാഭവൻ മണിയുടെ പാട്ടുകൾ മാത്രം ആസ്വദിച്ചിരുന്ന പ്രവാസലോകത്തെ നാടൻപാട്ടു പ്രേമികൾക്ക് മുന്നിൽ സന്തു ആലാപനത്തിലൂടെ തനത് വാമൊഴി നാടൻ പാട്ടുകളെ പരിചയപ്പെടുത്തി. പിന്നീട് വേദികൾ കിട്ടിത്തുടങ്ങിയെങ്കിലും പോയി വരാൻ വാഹന സൗകര്യമില്ലാത്ത് തടസ്സമായി. മിക്കപ്പോഴും വണ്ടിക്കൂലിക്കുള്ള പണം കടം വാങ്ങിയിട്ടുണ്ട്.

സ്വന്തം അമ്മൂമ്മയിൽ നിന്ന് വാമൊഴിയായി പകർന്നു കിട്ടിയ ചാറ്റു പാട്ടുകളും വിളിച്ചുചൊല്ലുന്ന വരിശകളും മുടിയാട്ടപ്പാട്ടുകൾ, കൈകൊട്ടിപ്പാട്ടുകൾ, കൊയ്ത്തുപാട്ടുകൾ, മെതിപ്പാട്ടുകൾ, ഞാറ്റുപാട്ടുകൾ, ചക്രംചവുട്ട്പാട്ടുകൾ, കാവുണർത്തലുകൾ, പാക്കാനാരു കോലപ്പാട്ടുകൾ, പരിചമുട്ടുകളിപ്പാട്ടുകൾ, പരുന്താട്ടം എന്നിവയൊക്കെ സൗദിയിലെ പ്രവാസികളുടെ ഇടയിലേക്ക് പാടിയും പറഞ്ഞുമെത്തിച്ചു.

കൊവിഡ് ചതിച്ചപ്പോൾ പാട്ടിന്റെ സ്വരം താണു

ഇതിനിടെ കോവിഡ് കാലത്ത് മിക്ക കമ്പനികളും തൊഴിലാളികളെ നാട്ടിലേക്ക് തിരികെ കയറ്റിവിട്ടപ്പോൾ സന്തുവിനും മടങ്ങേണ്ടിവന്നു. കോവിഡിന്റെ വറുതി കാലത്ത് നാട്ടിൽ സുഹൃത്തിൻറെ ഒപ്പം റൂഫിങ്, വെൽഡിങ് പണികൾക്ക് പോയാണ് ഭാര്യയും മകളും മകനുമടങ്ങുന്ന കുടുംബം ചെലവുകൾ നടത്തിയത്. കോവിഡ് നിയന്ത്രണ കാലം സൗദി അവസാനിപ്പിച്ചപ്പോൾ വൈകാതെ സന്തുവിനും തിരികെ എത്താനായി .

പാടത്തും വരമ്പത്തും മണ്ണിലും കാട്ടിലും മേട്ടിലും പണിയെടുത്ത് തളർന്നവൻറെ കഷ്ടപ്പാടിന്റെയും അദ്ധ്വാനത്തിന്റെയും കണ്ണീരുപ്പ് കലർന്ന പിന്നാമ്പുറമുള്ള മുൻതലമുറയിൽ നിന്നുമാണ് പാട്ടുകൾ സന്തുവിനും പകർന്നു കിട്ടിയത്. മുറ്റത്തിരുന്ന് ഈറ്റയും മുളയും കൊണ്ട് കുട്ടയും വട്ടിയും മുറവും പായും പരമ്പും നെയ്തെടുക്കുന്ന അമ്മൂമ്മ പാടിയ വരികളും ഈണങ്ങളും സന്തു നാട്ടിലെ സ്കൂൾ വേദിയിൽ പാടി സമ്മാനങ്ങള്‍ വാങ്ങിയിരുന്നു. പാടാനുള്ള കഴിവ് തിരിച്ചറിഞ്ഞ നാട്ടിലെ കലാസാംസ്കാരിക പ്രവർത്തകനായ ബോസുകുട്ടി കായങ്കുളം ധമനി കലാമന്ദിർ നാടൻ പാട്ടു സമതിയിൽ പരിചയപ്പെടുത്തി തുടർന്നങ്ങോട്ട് സംഘത്തിനൊപ്പം നിരവധി വേദികളിൽ പാടിയിരുന്നു.

പാട്ടുകൊണ്ട് മാത്രം വയറുനിറയില്ലെന്നറിഞ്ഞപ്പോൾ…

കുടുംബം പോറ്റാൻ പാട്ടുമാത്രമായാൽ കഴിയില്ലെന്ന ഘട്ടത്തിലാണ് സന്തു പാട്ടിന്റെ വേദികളുപേക്ഷിച്ച് ഉത്തരേന്ത്യയിലേക്ക് ജോലിക്കായി വണ്ടി കയറിയത്. കുറേക്കാലത്തെ ഉത്തരേന്ത്യൻ വാസത്തിനു ശേഷമാണ് വെൽഡർ തൊഴിൽ വീസയിൽ ആദ്യമായി സൗദിയിലെത്തിയത്. ക്രമേണ നാടൻ പാട്ടുകൾ പാടാൻ ആഗ്രഹിക്കുന്നവരെയും ഒപ്പം കൂട്ടി സൗദിപാട്ടുകൂട്ടം എന്നു പേരിട്ടു നാടൻ പാട്ടുകൾ സാമ്പ്രദായിക ശൈലിയിൽ ആസ്വാദന ഭംഗി ഒട്ടുംചോരാതെ അവതരിപ്പിച്ചു തുടങ്ങി. പ്രവാസലോകത്തു നിന്നുതന്നെ തവിലും ഉറുവിയും ഡോലും ചെണ്ടയുമടങ്ങുന്ന പക്കവാദ്യമേളങ്ങൾ വായിക്കുന്ന സാധാരണക്കാരായ കലാകാരൻമാരും ഒപ്പം ചേർന്നതോടെ പരമ്പരാഗത ശൈലിയിൽ നാടൻ പാട്ടരങ്ങുകളൊരുക്കാൻ സന്തുവിന് കഴിഞ്ഞു. മലബാറിന്റെ കോലങ്ങളും തെയ്യങ്ങളും ചിന്തുകളും വാണിയകോലവും കളിയാട്ടപാട്ടുകളുമൊക്കെ വേദികളിൽ പരിചയപ്പെടുത്തി സജീവമാവുകയാണീ കലാകാരൻ. ഒപ്പം പിന്തുണയുമായി സൗദി നാ

ഇതിനിടെ കോവിഡ് കാലത്ത് മിക്ക കമ്പനികളും തൊഴിലാളികളെ നാട്ടിലേക്ക് തിരികെ കയറ്റിവിട്ടപ്പോൾ സന്തുവിനും മടങ്ങേണ്ടിവന്നു. കോവിഡിന്റെ വറുതി കാലത്ത് നാട്ടിൽ സുഹൃത്തിൻറെ ഒപ്പം റൂഫിങ്, വെൽഡിങ് പണികൾക്ക് പോയാണ് ഭാര്യയും മകളും മകനുമടങ്ങുന്ന കുടുംബം ചെലവുകൾ നടത്തിയത്. കോവിഡ് നിയന്ത്രണ കാലം സൗദി അവസാനിപ്പിച്ചപ്പോൾ വൈകാതെ സന്തുവിനും തിരികെ എത്താനായി .

പാടത്തും വരമ്പത്തും മണ്ണിലും കാട്ടിലും മേട്ടിലും പണിയെടുത്ത് തളർന്നവൻറെ കഷ്ടപ്പാടിന്റെയും അദ്ധ്വാനത്തിന്റെയും കണ്ണീരുപ്പ് കലർന്ന പിന്നാമ്പുറമുള്ള മുൻതലമുറയിൽ നിന്നുമാണ് പാട്ടുകൾ സന്തുവിനും പകർന്നു കിട്ടിയത്. മുറ്റത്തിരുന്ന് ഈറ്റയും മുളയും കൊണ്ട് കുട്ടയും വട്ടിയും മുറവും പായും പരമ്പും നെയ്തെടുക്കുന്ന അമ്മൂമ്മ പാടിയ വരികളും ഈണങ്ങളും സന്തു നാട്ടിലെ സ്കൂൾ വേദിയിൽ പാടി സമ്മാനങ്ങള്‍ വാങ്ങിയിരുന്നു. പാടാനുള്ള കഴിവ് തിരിച്ചറിഞ്ഞ നാട്ടിലെ കലാസാംസ്കാരിക പ്രവർത്തകനായ ബോസുകുട്ടി കായങ്കുളം ധമനി കലാമന്ദിർ നാടൻ പാട്ടു സമതിയിൽ പരിചയപ്പെടുത്തി തുടർന്നങ്ങോട്ട് സംഘത്തിനൊപ്പം നിരവധി വേദികളിൽ പാടിയിരുന്നു.

പാട്ടുകൊണ്ട് മാത്രം വയറുനിറയില്ലെന്നറിഞ്ഞപ്പോൾ…

കുടുംബം പോറ്റാൻ പാട്ടുമാത്രമായാൽ കഴിയില്ലെന്ന ഘട്ടത്തിലാണ് സന്തു പാട്ടിന്റെ വേദികളുപേക്ഷിച്ച് ഉത്തരേന്ത്യയിലേക്ക് ജോലിക്കായി വണ്ടി കയറിയത്. കുറേക്കാലത്തെ ഉത്തരേന്ത്യൻ വാസത്തിനു ശേഷമാണ് വെൽഡർ തൊഴിൽ വീസയിൽ ആദ്യമായി സൗദിയിലെത്തിയത്. ക്രമേണ നാടൻ പാട്ടുകൾ പാടാൻ ആഗ്രഹിക്കുന്നവരെയും ഒപ്പം കൂട്ടി സൗദിപാട്ടുകൂട്ടം എന്നു പേരിട്ടു നാടൻ പാട്ടുകൾ സാമ്പ്രദായിക ശൈലിയിൽ ആസ്വാദന ഭംഗി ഒട്ടുംചോരാതെ അവതരിപ്പിച്ചു തുടങ്ങി. പ്രവാസലോകത്തു നിന്നുതന്നെ തവിലും ഉറുവിയും ഡോലും ചെണ്ടയുമടങ്ങുന്ന പക്കവാദ്യമേളങ്ങൾ വായിക്കുന്ന സാധാരണക്കാരായ കലാകാരൻമാരും ഒപ്പം ചേർന്നതോടെ പരമ്പരാഗത ശൈലിയിൽ നാടൻ പാട്ടരങ്ങുകളൊരുക്കാൻ സന്തുവിന് കഴിഞ്ഞു. മലബാറിന്റെ കോലങ്ങളും തെയ്യങ്ങളും ചിന്തുകളും വാണിയകോലവും കളിയാട്ടപാട്ടുകളുമൊക്കെ വേദികളിൽ പരിചയപ്പെടുത്തി സജീവമാവുകയാണീ കലാകാരൻ. ഒപ്പം പിന്തുണയുമായി സൗദി നാടൻ പാട്ടുകൂട്ടസംഘവും.

ഈയിടെ പരിപാടിയവതരിപ്പിക്കാൻ റിയാദിലെത്തിയ ദേശീയ അവാർഡ് ജേതാവ് നാഞ്ചിയമ്മയ്ക്കും പ്രശസ്ത നാടൻപാട്ടുകാരി പ്രസീത ചാലക്കുടിക്കുമൊപ്പം വേദിയിൽ പാടാനും സന്തുവിനും പാട്ടുകൂട്ടത്തിലെ ഒപ്പമുള്ളവർക്കും അവസരം ലഭിച്ചിരുന്നു. ജീവിതത്തിൻറെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോഴും നാടൻ പാട്ടിന്റെ സത്തയെ ചേർത്തു പിടിച്ചു നാടൻ കലകളെയും പ്രചരിപ്പിച്ചു പാടിക്കൊണ്ടേയിരിക്കുകയാണീ പാട്ടുകാരൻ.

“ഊര് പൊലിക .. ഉലകം പൊലി കാ … വീട് പൊലികെന്റ നാട് പൊലിക …”

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

The above Article fisrt published in manorama online