ഏഴു ഘട്ടങ്ങളിൽ ഉപഭോക്താക്കൾക്ക് സാമ്പത്തിക നഷ്ടപരിഹാരം ലഭിക്കും, വ്യക്തമാക്കി സഊദി ഇലക്ട്രിസിറ്റി കമ്പനി

0
1431

റിയാദ്: രസീത് അടച്ച തീയതി മുതൽ 40 പ്രവൃത്തി ദിവസത്തിനുള്ളിൽ പുതിയ കേന്ദ്രത്തിലേക്ക് വൈദ്യുതി എത്തിക്കുന്നതിൽ പരാജയപ്പെടുന്നതുൾപ്പെടെ, വരിക്കാരന് സാമ്പത്തിക നഷ്ടപരിഹാരം അർഹിക്കുന്ന കേസുകൾ സഊദി ഇലക്ട്രിസിറ്റി കമ്പനി വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

5 പ്രവൃത്തി ദിവസത്തിനുള്ളിൽ, നിലവിലെ ഉപഭോക്താവിന് സേവനം രജിസ്റ്റർ ചെയ്ത് വൈദ്യുത വിതരണം ചെയ്യുന്നതിൽ പരാജയപ്പെടുന്നതും സാധാരണ അവസ്ഥയിൽ വൈദ്യുതി നിലച്ചതിന് ശേഷം 24 മണിക്കൂറിനുള്ളിൽ വൈദ്യുതി പുനഃസ്ഥാപിക്കാത്തതും പണമടച്ചതിന് ശേഷം വൈദ്യുതി പുനഃസ്ഥാപിക്കാത്തതും ഇത്തരം നഷ്ടപരിഹാരം ലഭിക്കുന്ന കേസുകളിൽ ഉൾപ്പെടുന്നുവെന്ന് കമ്പനി സൂചിപ്പിച്ചു.

കലണ്ടർ വർഷത്തിൽ നാലിൽ കൂടുതൽ തവണ വൈദ്യുതി മുടക്കം ഉണ്ടാകൽ, ഓരോ തവണയും 4 മണിക്കൂറിൽ കൂടുതലുള്ള വൈദ്യുതി മുടക്കം, മുൻകൂട്ടി പ്ലാൻ ചെയ്ത വൈദ്യുതി മുടക്കത്തിന് 48 മണിക്കൂർ മുമ്പ് ഉപഭോക്താവിനെ അറിയിക്കാതിരിക്കൽ, 15 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ബില്ലിംഗ് പരാതി പരിഹരിക്കുന്നതിൽ പരാജയപ്പെടൽ എന്നിവയും ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുള്ള കാര്യങ്ങളാണെന്നും സഊദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക