റിയാദ്: ശൈത്യകാലം അഞ്ച് ദിവസത്തിനുള്ളിൽ അവസാനിക്കുമെങ്കിലും താപനിലയിൽ കാര്യമായ കുറവുണ്ടാകില്ലെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ (എൻസിഎം) കാലാവസ്ഥാ നിരീക്ഷകൻ അഖീൽ അൽ അഖീൽ സ്ഥിരീകരിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ വർഷം വസന്തകാലം കൂടുതൽ മഴയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് മാർച്ച് മാസത്തിൽ. മിക്ക പ്രദേശങ്ങളിലും ഒരു ഡിഗ്രി സെൽഷ്യസും തബൂക്ക്, അൽ-ജൗഫ്, ഹായിൽ മേഖലകളിൽ ഒന്നര ഡിഗ്രിയും ചൂട് കൂടുതലായിരിക്കും.
വെള്ളിയാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 6 ഡിഗ്രി സെൽഷ്യസാണ്, തുറൈഫിലാണ് ഇത് രേഖപ്പെടുത്തിയത്. സഊദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും മാർച്ച് മാസത്തിൽ ശരാശരിയേക്കാൾ ഉയർന്ന മഴ ലഭിക്കുമെന്നും വസന്തകാലത്ത് താപനിലയിൽ നേരിയ വർധനയുണ്ടാകുമെന്നും അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ NCM പ്രസ്താവിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക