റിയാദ്: ഭൂകമ്പ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി
സഊദിയിൽ പുതിയ ബിൽഡിംഗ് കോഡ് നിലവിൽ വന്നു. പുതിയ നിർമാണ പദ്ധതികളുടെ പ്ലാനുകളും ഡിസൈനുകളും തയാറാക്കുമ്പോൾ ഭൂകമ്പങ്ങളെ ചെറുക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ നിർബന്ധമായും പാലിക്കണമെന്ന് രാജ്യത്തെ എൻജിനീയറിംഗ് ഓഫീസുകളോട് നഗരസഭകൾ ആവശ്യപ്പെട്ടു.
കെട്ടിടങ്ങൾ രൂപകൽപന ചെയ്യുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങളാണ് പരിഷ്കരിച്ച നിയമാവലികളിൽ വിശദീകരിക്കുന്നത്. ഇതോടെ, ഇനി മുതൽ സഊദിയിൽ ഉയരുന്ന കെട്ടിടങ്ങൾ ഭൂകമ്പത്തെ ചെറുക്കുന്ന നിലയിലുള്ളവയായിരിക്കും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക