ജപ്പാൻ: വടക്കന്‍ ജപ്പാനിലെ ഹൊക്കയ്‌ദൊ ദ്വീപില്‍ 6.1 തീവ്രതയുള്ള ശക്തമായ ഭൂചലനം.
ഇന്ന് രാത്രി പ്രാദേശിക സമയം 10.27 ന് റിപ്പോര്‍ട്ട് ചെയ്തത്. 43 കി.മി താഴ്ചയിലാണ് പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സിയും ഭൂചലനം സ്ഥിരീകരിച്ചു.
സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ജപ്പാനിലെ വടക്കന്‍ ദ്വീപാണ് ഹൊക്കയ്‌ദൊ. നെമുറോ ഉപഭൂഖണ്ഡത്തില്‍ 61 കി.മി താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. നാശനഷ്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളില്ല.
കടലിനോട് ചേര്‍ന്നാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. തീരദേശ നഗരങ്ങളായ കുഷിറോ, നെമുറോ എന്നിവിടങ്ങളിലാണ് കാര്യമായി ഭൂചലനം ബാധിച്ചത്.




