കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക്‌ കൂടുതല്‍ സര്‍വ്വീസുകളുമായി ഒമാന്‍ എയര്‍

0
1863

മസ്‌കറ്റ്: കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക്‌ ഒമാന്‍ ദേശീയ വിമാന കമ്പനി പുതിയ സര്‍വ്വീസുകള്‍ നടത്തും.

കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് കേരളത്തില്‍ പുതിയ സര്‍വ്വീസുകള്‍ നടത്തുക. മുബൈ, ഹൈദരാബാദ്, ചെന്നൈ എന്നീ വന്‍ നഗരങ്ങളിലേക്കും ഇന്ത്യയില്‍ ഒമാന്‍ എയര്‍ പുതിയ സര്‍വ്വീസ് തുടങ്ങുമെന്നാണ് അറിയുന്നത്. പ്രതിദിനം ഇരട്ട സര്‍വ്വീസുകളാണ് ഇവിടങ്ങളിലേക്ക് നടത്തുക.

വേനല്‍ക്കാല ഷെഡ്യൂളിന്റെ ഭാഗമായാണ് ഒമാന്‍ എയര്‍ മാര്‍ച്ച് അവസാനത്തോടെ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുന്നത്.