വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗത്തെ കൈവശം വെച്ചതിന് ഒരാൾ അറസ്റ്റിൽ

0
1728

റിയാദ്: വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗമായ
കഴുതപ്പുലിയെ (ഹൈന) കൈവശം വെച്ചതിന് ഒരാള്‍ അറസ്റ്റിലായി. പരിസ്ഥിതി സംരക്ഷണത്തിനായുള്ള പ്രത്യേക സേന ഇദ്ദേഹംത്തെ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

വംശനാശ ഭീഷണി നേരിടുന്ന ജീവികളെ നിയമങ്ങള്‍ ലംഘിച്ച് കൈവശം വെക്കുന്നത് പത്ത് വര്‍ഷം വരെ തടവും 30 ദശലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

പരിസ്ഥിതിക്കും വന്യജീവികൾക്കും നേരെയുള്ള ആക്രമണങ്ങൾ കണ്ടാൽ (911), മക്ക അൽ മുഖറമ, റിയാദ്, (999), (996) എന്നീ നമ്പറുകളിൽ അറിയിക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.