സഊദിയിൽ ഖനന നിക്ഷേപ നിയമം ലംഘിച്ച 23 സ്ഥാപനങ്ങൾക്കെതിരെ നടപടി

0
925

റിയാദ്: സഊദിയിൽ ഖനന, നിക്ഷേപ നിയമം ലംഘിച്ച 23 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് വ്യവസായ, ധാതുവിഭവ മന്ത്രാലയം.

വിവിധ പ്രവിശ്യകളിലെ ഖനന പ്രദേശങ്ങളിലായി നടത്തിയ 702 ഫീൽഡ് പരിശോധനകളിലാണ് നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. ലൈസൻസില്ലാതെ പ്രവർത്തിച്ച ഖനന മേഖലകൾക്കെതിരെയാണ് കൂടുതൽ നിയമ നടപടികൾ സ്വീകരിച്ചത്.

ഏറ്റവും കൂടുതൽ നിയമ ലംഘകർ കിഴക്കൻ പ്രവിശ്യയിലാണ്. ഇവിടെ പത്തു നിയമ ലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു. ഖനന പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ഖനന മേഖലയ്ക്ക് സംരക്ഷണം നൽകാനും പ്രദേശങ്ങളിൽ പരിശോധനകൾ തുടരുമെന്ന് വ്യവസായ, ധാതുവിഭവ മന്ത്രാലയം പറഞ്ഞു.