റിയാദ്: സഊദിയിൽ
വാഹന രജിസ്‌ട്രേഷൻ (ഇസ്തിമാറ) പുതുക്കാൻ ഫീസ് അടക്കുകയും പിന്നീട് ഇസ്തിമാറ പുതുക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറുന്ന പക്ഷം ഫീസ് തിരികെ ലഭിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.
ഫീസ് അടച്ച ശേഷം ഇസ്തിമാറ പുതുക്കാനുള്ള തീരുമാനം മാറ്റിയ തനിക്ക് എങ്ങിനെയാണ് ഫീസ് തിരികെ ലഭിക്കുക എന്ന് ആരാഞ്ഞ് ഉപയോക്താക്കളിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏതു അക്കൗണ്ടിൽ നിന്നാണോ ഫീസ് അടച്ചതെങ്കിൽ അതേ അക്കൗണ്ട് വഴി ഫീസ് തിരികെ ഈടാക്കാവുന്നതാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.
ഡ്രൈവിംഗ് ലൈസൻസും ഇസ്തിമാറയും പുതുക്കാൻ കാലതാമസം വരുത്തുന്നതിന് ഓരോ വർഷത്തിനും ഓരോ കൊല്ലത്തിലെയും ഭാഗത്തിനും 100 റിയാൽ തോതിലാണ് പിഴ ഈടാക്കുമെന്ന് ട്രാഫിക് നിയമം വ്യക്തമാക്കുന്നു. പരമാവധി 300 റിയാൽ വരെയാണ് ഡ്രൈവിംഗ് ലൈസൻസും ഇസ്തിമാറയും പുതുക്കാൻ കാലതാമസം വരുത്തുന്നതിന് പിഴയായി ഈടാക്കുക. കാലാവധി തീർന്ന് 60 ദിവസത്തിനു ശേഷമാണ് പിഴ ബാധകമാക്കുകയെന്നും ട്രാഫിക് നിയമം വ്യക്തമാക്കുന്നു.




