സ്ഥാപക ദിനത്തോടനുബന്ധിച്ച് ആകാശം വർണ്ണ വൈവിദ്യങ്ങളാൽ അലങ്കരിച്ച് സഊദി ഫാൽക്കൺസ്

0
2248

റിയാദ്: സ്ഥാപക ദിനത്തോടനുബന്ധിച്ച് ആകാശം വർണ്ണ വൈവിദ്യങ്ങളാൽ അലങ്കരിച്ച് സഊദി ഫാൽക്കൺസ് നടത്തിയ എയർ ഷോ ശ്രദ്ധേയമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന എയർഷോ ഇന്നും തുടർന്നു. കോർണിഷ് കേന്ദ്രങ്ങളിലും സിറ്റികളിലും വൈവിധ്യമായ പ്രകടനങ്ങൾ ആയിരുന്നു സഊദി ഫാൽക്കൺസ് ഒരുക്കിയിരുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കിഴക്കൻ സഊദിയിലെ ജുബൈലിൽ ചൊവ്വാഴ്‌ച വൈകുന്നേരം സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് “സഊദി ഫാൽക്കൺസ്” ടീം ജുബൈൽ നഗരത്തിന്റെ ആകാശം ആകർഷകമായ വർണ്ണ എയർ ഷോകളാൽ അലങ്കരിച്ചു. സഊദി പൈലറ്റുമാരുടെ നൈപുണ്യവും ചാതുര്യവും ഉയർന്ന തലത്തിലുള്ള കഴിവും പ്രകടമാക്കുന്ന ആകർഷകമായ പ്രകടനങ്ങളോടെ സഊദി ഫാൽക്കൺസ് ടീം ജുബൈലിന്റെ ആകാശത്ത് തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചു.

ഫാൽക്കൺസ് ടീം സ്ഥാപിതമായത് മുതൽ രാജ്യത്തിനകത്തും പുറത്തുമായി നിരവധി എയർ ഷോകൾ പങ്കെടുത്തിരുന്നു എന്നത് ശ്രദ്ധേയമാണ്, കൂടാതെ, രാജ്യത്തിന്റെ രണ്ട് വാളുകൾക്കും ഈന്തപ്പനയുടെ ലോഗോയ്ക്കും ഏറ്റവും വലിയ കളർ ലോഗോ വരച്ച് ടീം ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഒരു റെക്കോർഡും നേടിയിട്ടുണ്ട്.

ഇന്ന് (ബുധൻ), രാജ്യത്തെ നഗരങ്ങൾ സ്ഥാപക ദിനം വർണ്ണ ശബളമായി ആഘോഷിക്കുകയാണ്. വിവിധ പ്രദേശങ്ങൾ നാടകങ്ങൾ, മത്സരങ്ങൾ, 3D ഷോകൾ, പടക്കങ്ങൾ. ഉൾപ്പെടെ നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്. ജുബൈൽ ആകാശത്ത് സഊദി ഫാൽക്കൻ നടത്തിയ പ്രകടനങ്ങളുടെ ചിത്രങ്ങൾ, വീഡിയോകൾ കാണാം👇.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക