ദുബൈയിൽ തൂങ്ങി മരിച്ച കോഴിക്കോട് സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക്‌ കൊണ്ടു പോകും

0
2496

ദുബൈ: ദുബൈയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കോഴിക്കോട് സ്വദേശി അമൽ സതീഷിന്റെ (29) മൃതദേഹം രാത്രിയുള്ള വിമാനത്തിൽ നാട്ടിലേക്ക്‌ കൊണ്ടു പോകും.

ഫെബ്രുവരി 18നാണ് റാഷിദിയയിലെ ആളൊഴിഞ്ഞ വില്ലയിൽ അമലിനെ തൂങ്ങി മരിച്ച നിലയിൽ പൊലീസ് കണ്ടെത്തിയത്.   ഏഴു മാസം മുൻപ് യുഎഇയിലെത്തിയ അമൽ ദുബായ് വർസാനിലെ ഒരു ഇലക്ട്രിക്കൽ കമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 20 ന് വൈകിട്ട് 4.30ന് ടീ ബ്രേയ്ക്ക് സമയത്ത് പുറത്തിറങ്ങിയ യുവാവ് പിന്നീടു ജോലിക്കെത്തിയില്ല. തുടർന്നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഇതോടൊപ്പം തിരച്ചിൽ തുടർന്നു. കുറച്ചു നാൾ മുൻപ് പിതാവും ബന്ധുവും യുഎഇയിലെത്തി തിരച്ചിലിനു നേതൃത്വം നൽകിയെങ്കിലും വിവരം ലഭിക്കാത്തതിനെ തുടർന്ന് ഇവർ തിരിച്ചുപോയി. തുടർന്നു ബന്ധുക്കളും സുഹൃത്തുക്കളും പൊലീസും അന്വേഷണം നടത്തിയിട്ടും ഫലമുണ്ടായില്ല.   
…..