റിയാദ്: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം സഊദി അതിർത്തി സേന പരാജയപ്പെടുത്തി.
ഇവരിൽ നിന്ന് 22 ടണിലധികം മയക്കുമരുന്ന് പിടിച്ചെടുത്തു.
കരാതിർത്തി വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമത്തിനിടെ 189 പേർ പിടിയിലായി.
നജ്‌റാൻ, ജിസാൻ, അസിർ, തബൂക്ക് മേഖലകളിലെ അതിർത്തി സേനയുടെ ലാൻഡ് പട്രോളിങ്ങിനിടെയാണ് മയക്കുമരുന്ന് പിടികൂടിയത്. 21 ടണിലധികം കാത്ത് ചെടികളും ഒരു ടൺ ഹാഷിഷുമാണ് ഇവരിൽ നിന്ന് പിടികൂടിയത്.




