ജിദ്ദ: ജനകീയ കളക്ഷനിലൂടെ സമാഹരിച്ച ആയിരം കോടിയിലധികം രൂപയ്ക്ക് പുറമെ
തുർക്കിക്കും സിറിയക്കും 400 കോടിയുടെ അധിക സഹായം പ്രഖ്യാപിച്ച് സഊദി അറേബ്യ.
മാതാപിതാക്കൾ നഷ്ടമായ കുഞ്ഞുങ്ങളെ സ്പോൺസർഷിപ്പിലൂടെ ഏറ്റെടുക്കാനും സൗദി ഭരണകൂടം തീരുമാനിച്ചു.
ആകെ 183 ദശലക്ഷം റിയാലിന്റെ പദ്ധതിയാണ് സൗദി പുതുതായി പ്രഖ്യാപിച്ചത്. തുർക്കിയിലും സിറിയയിലുമായി വീടുകൾ നഷ്ടപ്പെട്ടവർക്ക് 300 താമസ കേന്ദ്രങ്ങളൊരുക്കും. ഇതിനായി 75 ദശലക്ഷം റിയാൽ ചെലവാക്കും. ‘അവർ പുഞ്ചിരിക്കട്ടെ’ എന്ന പേരിൽ ഭൂകമ്പത്തിലൂടെ അനാഥരായ മക്കളെ ഏറ്റെടുക്കും.
എന്നിവയാണ് പദ്ധതിയിലെ പ്രധാന പ്രഖ്യാപനങ്ങൾ.




