സ്വര്‍ണം പൂശിയ പാന്റും ഷര്‍ട്ടും ധരിച്ചെത്തിയയാള്‍ കരിപ്പൂര്‍ പിടിയിലായി

0
3524

കോഴിക്കോട്: സ്വര്‍ണം പൂശിയ പാന്റും ഷര്‍ട്ടും ധരിച്ചെത്തിയയാള്‍
കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണമാണ് പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് വടകര സ്വദേശി മുഹമ്മദ് സഫ്‌വാന്‍ പിടിയിലായി. ദുബായില്‍നിന്നും എത്തിയതായിരുന്നു ഇയാള്‍.

സ്വര്‍ണ മിശ്രിതം വസ്ത്രത്തില്‍ തേച്ചുപിടിച്ചാണ് കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമായിരുന്നു സഫ്‌വാനെ കരിപ്പൂര്‍ പൊലീസ് പിടികൂടിയത്.