മലയാളികളെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

0
3460

ദുബൈ: മലയാളി യുവാവിനെ ദുബൈയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. നരിപ്പറ്റ കണിയാങ്കണ്ടിയില്‍ കിഷോര്‍ (32) ആണ് ഏതാനും ദിവസം മുമ്പ് മരിച്ചത്. യുഎഇയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. എ.വി കൃഷ്‍ണന്റെയും ശോഭയുടെയും മകനാണ്. സഹോദരി: ഷഗിന.

കിഷോർ

മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

അബുദാബി: പ്രവാസി മലയാളിയെ യുഎഇയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ എടക്കളിയൂര്‍ പുളിക്കല്‍ വീട്ടില്‍ അബൂബക്കര്‍ (65) ആണ് അബുദാബി അല്‍ റഹ്‍ബയിലെ താമസ സ്ഥലത്ത് മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ – റംല. മക്കള്‍ – മുഹമ്മദ് അലി, റംഷാദ്, അസ്‍ലം.