എണ്ണ ഫാക്ടറി കത്തിനശിച്ചു; ആർക്കും പരുക്കില്ല

0
1453

അജ്മാൻ: അജ്മാനിൽ എണ്ണ ഫാക്ടറി കത്തിനശിച്ചു. ഇന്നു പുലർച്ചെയായിരുന്നു തീ തീപിടിത്തം. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീ നിയന്ത്രണ വിധേയമാക്കി. ആർക്കും പരുക്ക് റിപോർട്ട് ചെയ്തിട്ടില്ല.

പുലർച്ചെ 3.30 ന് ഫാക്ടറിയിൽ അഗ്നിബാധ ഉണ്ടായെന്നും പെട്ടെന്ന് തീ പടർന്ന് ഒരു റെസിഡൻഷ്യൽ കെട്ടിടം, പ്രിന്റിങ് പ്രസ്, വെയർഹൗസുകൾ, ഒട്ടേറെ കാറുകൾ എന്നിവ കത്തിനശിച്ചതായും അജ്മാൻ പൊലീസ് അറിയിച്ചു.

ദുബായ്, ഷാർജ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ നിന്നുള്ള സപ്പോർട്ട് ടീമുകളും സിവിൽ ഡിഫൻസിലെ അഗ്നിശമന സേനാംഗങ്ങളും എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.