മദീനയിൽ കെട്ടിടത്തിൽ നിന്ന് വീണ് കോഴിക്കോട് സ്വദേശി മരിച്ചു

0
2120

മദീന: മദീനയിൽ കെട്ടിടത്തിൽ നിന്ന് വീണ് കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് പയനക്കൽ സ്വദേശിയായ പാലക്കൽ പറമ്പ് ഇബ്രാഹിം (46) ആണ് മരിച്ചത്.

മദീന താരിഖ് സുൽത്താനയിലെ നിർമ്മാണ ജോലിക്കിടെ വഴുതി വീഴുകയായിരുന്നു. വളരെക്കാലമായി മദീനയിലെ താമസക്കാരനായ അദ്ദേഹം രണ്ട് മാസം മുൻബാണ് മടങ്ങിയെത്തിയത്.

പിതാവ്: കുഞ്ഞാലി. മാതാവ് : നബിസ. ഭാര്യ: ജസീന. മക്കൾ: ഫാത്തിമ, സഫ, മർവ, ആയിഷ. കിംഗ് ഫഹദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മദീനയിൽ സംസ്‌കരിക്കും.