സയാമീസ് ഇരട്ടക്കുട്ടികളായ അബ്ദുള്ളയുടെയും സൽമാന്റെയും ശസ്ത്രക്രിയ വിജയകരം

0
984

റിയാദ്: സയാമീസ് ഇരട്ടക്കുട്ടികളായ
അബ്ദുള്ളയുടെയും സൽമാന്റെയും ശസ്ത്രക്രിയ വിജയകരം. റിയാദിലെ കിംഗ് അബ്ദുള്ള സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ ഇന്ന് രാവിലെയാണ് യമനിൽ നിന്നുള്ള കുട്ടികളുടെ ശസ്ത്രക്രിയ ആരംഭിച്ചത്. ഏകദേശം 10 മണിക്കൂർ സമയമെടുത്താണ് ശസ്ത്രക്രിയ നടന്നത്.

രണ്ട് കുട്ടികളും ആരോഗ്യവാൻ മാരാണെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. അബ്ദുല്ല അൽ റബീഅ പറഞ്ഞു.

കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ സൂപ്പർവൈസർ, റോയൽ കോർട്ട് ഉപദേഷ്ടാവ്, പ്രമുഖ സയാമീസ് സെപ്പറേഷൻ സർജൻ ഡോ. അബ്ദുല്ല അൽ റബിഅ
നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരും വിദഗ്ധരും അടങ്ങുന്ന 35 അംഗ മെഡിക്കൽ ടീമിലുണ്ടായിരുന്നതായി ഡോ. അബ്ദുല്ല അൽ റബീഅ പറഞ്ഞു. കുട്ടികളുടെ പ്രത്യുത്പാദന, മൂത്രാശയ സംവിധാനങ്ങളും വൻകുടലും ഒട്ടിചേർന്ന നിലയിലായിരുന്നു. സൗദിയിലെ 55-ാമത്തെ ശസ്ത്രക്രിയയാന്നിതെന്ന് അബ്ദുല്ല അൽ റാബിയ പറഞ്ഞു.