ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനയുടെ പൗരത്വത്തിനായി റഷ്യയില്‍ നിന്നുള്ള ആയിരക്കണക്കിനു സ്ത്രീകൾക്ക് ഇപ്പോള്‍ അര്‍ജന്റീനയിലേക്ക് ഒഴുകിയെത്തികൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ചത്തെ ഒരു വിമാനത്തില്‍ 33 പേര്‍ ഉള്‍പ്പെടെ 5,000-ത്തിലധികം ഗര്‍ഭിണികളായ റഷ്യന്‍ സ്ത്രീകളാണ് ഈ അടുത്തമാസങ്ങളിലായി അര്‍ജന്റീനയിലേക്കെത്തിയത്. ഇവരുടെ കുട്ടികള്‍ക്ക് അര്‍ജന്റീനയില്‍ നിന്നും പൗരത്വം ലഭിക്കണമെങ്കില്‍ അവര്‍ അര്‍ജന്റീനയില്‍ തന്നെ ജനിക്കണമെന്നാണ് ഇവരുടെ വാദം. അർജന്റീനയിൽ ജനിച്ചാൽ കുഞ്ഞിനു പൗരത്വം ലഭിക്കുമെ ന്നതിനാലാണ് ഗർഭിണികൾ റഷ്യ വിടുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വ്യാഴാഴ്ച ബ്യൂണസ് അയേഴ്സ് വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനത്തിൽ ഉണ്ടായിരുന്നത് 33 ഗർഭിണികളാണ്. കൃത്യമായ യാത്രാ രേഖകളില്ലാത്തതിനാൽ അധികൃതർ ഇവരെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസങ്ങളി
ലും ഇത്തരത്തിൽ ഗർഭിണികൾ എത്തിയിരുന്നു. വ്യാഴാഴ്ചത്തെ വിമാനത്തില്‍ അര്‍ജന്റീനിയന്‍ തലസ്ഥാനത്ത് എത്തിയ 33 സ്ത്രീകളില്‍ മൂന്ന് പേരെ ‘ഡോക്യുമെന്റേഷനിലെ പ്രശ്‌നങ്ങള്‍’ കാരണം തടഞ്ഞുവെച്ചിരുന്നു. വിനോദസഞ്ചാരികളായാണ് അര്‍ജന്റീന സന്ദര്‍ശിക്കുന്നതെന്നാണ് റഷ്യന്‍ സ്ത്രീകള്‍ ആദ്യം അവകാശപ്പെട്ടിരുന്നത്.
എന്നാൽ, പിന്നീട് അവര്‍ ടൂറിസത്തിനു വേണ്ടിയല്ല വന്നിതെന്ന് കണ്ടെത്തി. പിന്നീട് അവര്‍ അത് സ്വയം സമ്മതിക്കുകയായിരുന്നു. ’റഷ്യന്‍ പാസ്പോര്‍ട്ടിനേക്കാള്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിനാല്‍ തങ്ങളുടെ കുട്ടികള്‍ക്ക് അര്‍ജന്റീനിയന്‍ പൗരത്വം നല്‍കണമെന്ന് റഷ്യന്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ കൂട്ടിചേര്‍ത്തു.
സഞ്ചാരി വിസകളിലാണ് ഗർഭിണികൾ എത്തുന്നത്. ഇതിനിടെ പ്രസവം നടക്കുകയും ചെ യ്യും. റഷ്യയേക്കാൾ സുരക്ഷിതത്വം തേടിയാണ് ജനങ്ങൾ അർ ജന്റീനയിലെത്തുന്നത്. പ്രസവം നടന്ന് കുഞ്ഞിന് അർജന്റീന പൗരത്വം ലഭിച്ച ശേഷം റഷ്യയിലേ ക്ക് തിരികെ പോവുകയും ചെയ്യുകയാണ് ഇവരുടെ രീതി. അർജന്റീന പാസ്പോർട്ടിന് കൂടുതൽ മൂല്യമുള്ളതിനാലാ
ണ് ഇത്തരം സഞ്ചാരി ഗർഭിണികൾ വർധിക്കാൻ കാരണമെന്ന് മൈഗ്രേഷൻ ഏജൻസി മേധാവി ഫ്ളോറെൻസിയ കാരിഗ് നാനോ പറഞ്ഞു. അർജന്റീന പാസ്പോർട്ടിൽ 171 രാജ്യങ്ങളിൽ ഫ്രീ വിസയിൽ പ്രവേശിക്കാം.
ഉക്രൈൻ അധിനിവേശം തുടങ്ങിയതോടെ യൂറോപ്പ് ഉൾപ്പെടെ പടിഞ്ഞാറൻ രാജ്യങ്ങൾ റഷ്യക്കാർക്ക് വിസ നൽകാറില്ല. ഇതാണ് എല്ലാവരും ലാറ്റിനമേരി ക്കൻ രാജ്യമായ അർജന്റീന തിരഞെഞ്ഞെടുക്കാൻ കാരണം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




