മക്ക: മക്ക കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിലെ മേജർ ഓപ്പറേഷൻസ് വിഭാഗത്തിലുണ്ടായ തീപിടിത്തം നിയന്ത്രവിദേയം. വിപുലമായ അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഉണ്ടായ തീപിടിത്തം മേജർ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിലെ സ്പെയർ ബാറ്ററി റൂമിലായിരുന്നു. കനത്ത പുക കാരണം മേജർ ഓപ്പറേഷൻസ് വിഭാഗത്തിന് സമീപമുള്ള തീവ്രപരിചരണ വിഭാഗം ഒഴിപ്പിച്ചു.
കനത്ത പുകയെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലുള്ള 23 ഓളം സ്ലീപ്പിംഗ് കേസുകൾ ഒഴിപ്പിച്ചതായും രോഗികളെ മറ്റൊരു വിഭാഗത്തിലേക്ക് മാറ്റിയതായും അറിയിച്ചു. അതേസമയം തീപിടിത്തത്തിൽ മരണമോ പരിക്കോ ഉണ്ടായിട്ടില്ല.
അറ്റകുറ്റപ്പണികൾക്കായി കരാറിലേർപ്പെട്ടിരിക്കുന്ന ഒരു കമ്പനിയുടെ ബാക്കപ്പ് ബാറ്ററി റൂമിന്റെ ആനുകാലിക അറ്റകുറ്റപ്പണികൾക്കിടെയാണ് തീപിടിത്തമുണ്ടായതെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു.
അറിയിപ്പ് ലഭിച്ചതിന് ശേഷം സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ടീമുകൾക്ക് തീ അണയ്ക്കാൻ കഴിഞ്ഞു.




