ദമാം: തിരുവനന്തപുരം ചുള്ളാളം ഊരമോൻപുറത്ത് വീട്ടിൽ
അൻവർ ഹുസൈൻ സഖാഫി (52) ദമാമിൽ നിര്യാതനായി. ദമാം സെൻട്രൽ മെഡിക്കൽ കോംപ്ലക്‌സിൽ സൂക്ഷിച്ചിരിക്കുന്ന ജനാസ നിയമനടപടികൾ പൂർത്തിയാക്കി ദമാമിൽ ഖബറടക്കും.
പരേതനായ മൊയ്തീൻ കുഞ്ഞ് അബ്ബാസലിപിതാവാണ്. മാതാവ്:ശരീഫാ ബീവി, ഭാര്യ:റഹ്‌മത് ബീവി. ഐ.സി.എഫ് ദമാം സെൻട്രൽ കമ്മിറ്റി വെൽഫെയർ സെക്രട്ടറി മുനീർ തോട്ടട, ഹാരിസ് ജൗഹരി ,സക്കീർ മാന്നാർ എന്നിവരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി വരുന്നു.