ജോലിക്കിടയിൽ നെഞ്ചു വേദനയുമായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലപ്പുറം സ്വദേശി നടണഞ്ഞു

0
2701

അൽഖോബാർ: ജോലിക്കിടയിൽ നെഞ്ചു വേദനയുമായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലപ്പുറം തനാളൂർ സ്വദേശി പുതിയന്തകത്ത് അബ്ദുൽ സലാമിനെ തുടർ ചികിത്സക്കു നാട്ടിലേക്ക് അയച്ചു.

ഇദ്ദേഹം ശസ്ത്രക്രിയയ്ക്കു വിധേയനായി വൃക്ക രോഗം കണ്ടെത്തിയതിനെ തുടർന്ന് അടിയന്തരമായി രണ്ട് ഡയാലിസിസിനും വിധേയമാക്കിയിരുന്നു. 

പരിമിതമായ ഇൻഷൂറൻസ് പരിരക്ഷ ഉള്ളതുകൊണ്ട് ആശുപത്രിയിൽ കഴിയുമ്പോൾ സുഹൃത്തുകൾ അൽ കോബാർ കെഎംസിസിയെ ബന്ധപ്പെടുകയും വെൽഫെയർ വിഭാഗം ചെയർമാൻ ഹുസൈൻ നിലമ്പൂർ ഇടപെടുകയും കൂടുതൽ ഡയാലിസിസ് വേണ്ടിവരുന്ന സാഹചര്യത്തിൽ നാട്ടിലേക്ക് കൊണ്ടു പോകുകയുമായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൊണ്ടു വീൽ ചെയറിൽ യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യം വന്നതിനാൽ വെൽഫയർ വിഭാഗം  ഹുസൈൻ നിലമ്പൂർ  അബ്ദുൽ സലാമിനെ അനുഗമിച്ചു.