കോഴിക്കോട്: കാൽനടയായി ഹജ്ജിനുപോകുക എന്ന ലക്ഷ്യവുമായി നടത്തം ആരംഭിച്ച മലയാളി യുവാവ് ശിഹാബ് ചോറ്റൂർ ഇറാനിലെത്തി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രം ഇന്ത്യൻ അതിർത്തി കടന്ന് പാകിസ്ഥാനിൽ എത്തിയ ശിഹാബ് ഇപ്പോൾ അടുത്ത ലക്ഷ്യ രാജ്യമായ ഇറാനിൽ ആണെന്നാണ് വെളിപ്പെടുത്തുന്നത്. ഇതോടെ, പാക്സിതാനിൽ നടത്തം തുടരാൻ സാധ്യമായില്ലെന്നും പിന്നീട് ഇവിടെ നിന്ന് വിമാനത്തിൽ ഇപ്പോൾ ഇറാനിൽ എത്തിയെന്നുമാണ് ദേശീയ മാധ്യമങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. ഇറാനിൽ എത്തിയ കാര്യം ശിഹാബ് വീഡിയോയിൽ പറയുന്നുണ്ടെങ്കിലും എങ്ങിനെ എത്തിയെന്ന കാര്യം വെളിപ്പെടുത്തുന്നില്ല.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അല്ലാഹുവിന്റെ അപാരമായ ആനുഗ്രഹത്താന്‍ ഇറാനിലെത്തിയിരിക്കുകയാണ്. ഇന്റര്‍നെറ്റില്‍ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ തനിക്ക് യാത്രയെ കുറിച്ച് അറിയിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു. പാകിസ്ഥാൻ എനിക്ക് ട്രാൻസിറ്റ് വിസയാണ് നൽകിയിരുന്നത്. തങ്ങൾ ആവശ്യപ്പെടുന്ന ഏത് സമയത്തും രാജ്യത്ത് നിന്നും എക്‌സിറ്റ് ആകണമെന്ന നിബന്ധന വെച്ചിരുന്നുവെന്നും വ്യക്തമാക്കിയ ശിഹാബ്, അവർ ആവശ്യപ്പെട്ടത് പോലെ നിയമം പാലിച്ചു കൊണ്ട് തന്നെ ഇറാനിൽ എത്തിയെന്നും വ്യക്തമാക്കി. തനിക്കെതിരായ പ്രചാരണങ്ങള്‍ നിലക്കില്ലെന്നും എന്നാല്‍ കേള്‍ക്കുന്നവര്‍ കാര്യങ്ങളുടെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം വീഡിയോയില്‍ അപേക്ഷിക്കുന്നുണ്ട. പാകിസ്താനില്‍ തനിക്കൊരു പ്രയാസവും നേരിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനില്‍ നല്ല സ്വീകരണമാണ് ശിഹാബ് ചോറ്റൂരിന് ലഭിച്ചത്.
മലപ്പുറത്ത് നിന്ന് നടന്ന് വാഗാ അതിർത്തിയിൽ എത്തിയ ശിഹാബ് നാലര മാസം അവിടെ താമസിച്ച് ഒടുവിൽ പാക്കിസ്ഥാനിലേക്ക് പോകാനുള്ള ട്രാൻസിറ്റ് വിസ നേടിയിരുന്നു. പക്ഷേ 48 മണിക്കൂറിനുള്ളിൽ വേറെ ഒരു രാജ്യത്തേക്ക് കടക്കണം എന്നുള്ള കണ്ടീഷനിലായിരുന്നു പാക്കിസ്ഥാൻ വിസ അനുദവിച്ചത്. ഇത് പ്രകാരം ശിഹാബ് ഇപ്പോൾ ഫ്ളൈറ്റ് പിടിച്ച് ഇറാനിൽ എത്തിയിരിക്കയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ഇനി ഇറാനും, ഇറാക്കിന്റെ കുറച്ച് ഭാഗങ്ങളും കഴിഞ്ഞ് കുവൈത്തിൽ എത്തിയതിനുശേഷമാണ് ശിഹാബിന് സഊദിയിലേക്ക് പ്രവേശിക്കാൻ കഴിയുക. പക്ഷേ സുരക്ഷാകാരണങ്ങളാൽ ഈ രാജ്യങ്ങളൊക്കെ അതിലൂടെ നടന്ന് പോകാൻ അനുവദിക്കുമോ എന്ന് സംശയമാണ്. ഇറാനും, ഇറാഖിലുമൊക്കെ കടുത്ത വംശീയ സംഘർഷങ്ങളും, മതമൗലികവാദികളുടെ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യമാണുള്ളത്.
പാക്കിസ്ഥാനിൽ രണ്ടുദിവസം മാത്രം
തനിക്ക് ട്രാൻസിറ്റ് വിസ കിട്ടിയെന്നൊക്ക ശിഹാബ് പറഞ്ഞെങ്കിലും വെറും രണ്ടുദിവസം മാത്രമാണ് പാക്കിസ്ഥാനിൽ കഴിയാൻ കഴിഞ്ഞതെന്ന് ഇപ്പോൾ വ്യക്തമാകുന്നു. പാക് വിസ കിട്ടാതെ ശിഹാബ് നാലുമാസത്തോളം വാഗാ അതിർത്തിയിലെ ആഫിയാ കിഡ്സ് സ്‌കൂളിളിന്റെ ടെറസിൽ കഴിയേണ്ടി വന്നു. ഒടുവിലാണ് പാക്കിസ്ഥാനിലേക്കുള്ള വിസ കിട്ടുന്നത്.
വാഗ അതിർത്തിയിൽനിന്ന് ഇന്ത്യൻ ഒഫീഷ്യൽസ് വികാര നിർഭരമായ യാത്രയയപ്പാണ് ശിഹാബിന് നൽകിയത്. അവിടെ നിന്ന് തൊട്ടടുത്തുള്ള പാക് ചെക്ക് പോസ്റ്റിലേക്ക് പോയി. അവിടെയും ശിഹാബിന് നല്ല സ്വീകരണമാണ് കിട്ടിയത്. പാക്കിസ്ഥാനിൽ അദ്ദേഹം നിന്ന സമയവും, നൂറുകണക്കിന് ആളുകൾ കാണാനെത്തി. ഇതിന്റെ വീഡിയോയും ശിഹാബ് പുറത്തുവിട്ടു. പക്ഷേ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും പാക് താലിബാന്റെ ഭീകരാക്രമണത്തിലും ആകെ വലഞ്ഞു നിൽക്കയാണ് പാക്കിസ്ഥാൻ. ഈ സമയത്ത്, ഇതുപോലെ ഒരു യാത്രക്ക് സെക്യൂരിറ്റി ഒരുക്കുക എന്നതും വിഷമം പിടിച്ച പണിയാണ്. ഒരു പക്ഷേ ശിഹാബ് പാക്കിസ്ഥാനിലുടെ യാത്ര ചെയ്തിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ജീവൻ തന്നെ അപകടത്തിൽ ആയേനെ. ഇതെല്ലാം കണക്കിലെടുത്തു പാക് അധികൃതർ തന്നെ ഇറാനിലേക്ക് വിമാന മാർഗ്ഗം എത്താൻ ശിഹാബിനോട് ആവശ്യപ്പെട്ടതായാണ് മനസ്സിലാക്കുന്നത്. വീഡിയോ കാണാം👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക