റിയാദ്: സഊദിയിൽ പുതിയ വിസയിൽ എത്തുന്ന ഡ്രൈവർ വിസക്കാർക്ക് മൂന്ന് മാസം വരെ നാട്ടിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാൻ അനുമതി. സഊദി പൗരന്റെ ചോദ്യത്തിന് മറുപടിയായി ട്വിറ്ററിലാണ് സഊദി ട്രാഫിക് വിഭാഗം ഇക്കാര്യം അറിയിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിദേശ രാജ്യങ്ങളിൽ നിന്ന് ഡ്രൈവര്‍ വിസയില്‍ പുതുതായി സഊദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശികള്‍ക്കാണ് നാട്ടിലെ ലൈസൻസ് ഉപയോഗിക്കാനാവുക. നിബന്ധനകൾ പാലിച്ചായിരിക്കും ഇതിന് അനുമതി നൽകുക.
റിക്രൂട്ട് ചെയ്ത വിസയിലെത്തിയതു മുതൽ മൂന്നു മാസം വരെ മാത്രമായിരിക്കും സഊദിയില്‍ വാഹനമോടിക്കാനുള്ള അനുമതി. എന്നാൽ, ഇതിനിടയിൽ തന്നെ സഊദി ലൈസൻസ് സ്വന്തമാക്കിയിരിക്കണം.
പുതിയ തൊഴില്‍ വിസയില്‍ സഊദിയിലെത്തുന്ന വിദേശി ഡ്രൈവർക്ക് ഈ സൗകര്യം ലഭിക്കണമെങ്കിൽ സ്വന്തം നാട്ടിലെ ലൈസന്‍സ് അംഗീകൃത സ്ഥാപനം വഴി വിവര്‍ത്തനം ചെയ്യണമെന്ന നിബന്ധനയുണ്ട്. മാത്രമല്ല, ലൈസൻസിൽ പറഞ്ഞ ഇനത്തിലുള്ള വാഹനമേ ഓടിക്കാവൂ എന്നതും പാലിക്കണം. ഈ വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ ട്രാഫിക് നിയമ ലംഘനമായി കണക്കാകുമെന്നും അതിനനുസരിച്ചുള്ള ശിക്ഷ നടപടികൾ കൈകൊള്ളുകയും ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക